11-ല്‍ കുറഞ്ഞ ഖിയാമുല്ലൈല്‍

നബി(സ) യുടെ ഖിയാമുല്ലൈല്‍ പതിനൊന്നും പതിമൂന്നും റക്അത്തുകളായിരുന്നുവെന്ന് വിവരിച്ചു കഴിഞ്ഞു. എന്നാല്‍ ഇതിനേക്കാള്‍ ചുരുക്കിയും തിരുമേനി ചിലപ്പോള്‍ നമസ്കരിച്ചിരുന്നു. ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നത് കാണുക.

عن مسروق قال سألة عائشة عن صلاة رسول الله صلى الله عليه وسلم با لليل فقالة سبع وتسع واحدى عشرة سوى ركعتى الفجر - فتح البارى   3 : 30

ആയിശാ (റ)യില്‍ നിന്ന് മസ്റൂഖ് ഉദ്ധരിക്കുന്നു. നബിയുടെ രാത്രി നമസ്കാരത്തെ സംബന്ധിച്ച് ഞാന്‍ ആയിശയോട് ചോദിച്ചു. ആയിശ (റ) പറഞ്ഞു.  ഏ\ഴും ഒമ്പതും, ഫജ്റിന്‍റെ 2 കൂടാതെ പതിനൊന്നും ആയിരുന്നു.

പക്ഷെ ഇങ്ങിനെ ചുരുക്കിയത് നബി(സ) വാര്‍ദ്ധക്യം പ്രാപിച്ച ശേഷമായിരുന്നു.

عن ام سلمة قالة كان النبى يوتر بثلاث عشرة ركعة فلما كبر وضعف اوتر بسبع - الترمذى 1:20
ഉമ്മു സലമയില്‍ നിന്നുദ്ധരിക്കുന്നു. നബി(സ) 13 റക്അത്ത് കൊണ്ട് വിത്ര്‍ ചെയ്യാറുണ്ടായിരുന്നു. നബി (സ) വാര്‍ദ്ധക്യം പ്രാപിക്കുകയും ദൗര്‍ബല്യം അനുഭവപ്പെടുകയും ചെയ്തപ്പോള്‍ നബി (സ) 7 കൊണ്ട് വിത്ര്‍ ചെയ്തു. എന്നാല്‍ നബി(സ) 5 കൊണ്ടും 1 കൊണ്ടും വിത്റാക്കി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് 5, 3, 1 എന്നിവ ഒറ്റയായി നമസ്കരിച്ചു എന്നാണ്. (തുര്‍മുദി പേജ് 61 നോക്കുക)


No comments:

Post a Comment