11 മുതല്‍ 49 വരെ

തറാവീഹില്‍ 11, 20, 36 എന്നീ അഭിപ്രായങ്ങളുള്ളതായി മുന്‍പ് വിശദീകരിച്ചു കഴിഞ്ഞു. ( ഈ അഭിപ്രായങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് 'ഇരുപതിന്‍റെ ജനനം' എന്ന പേജിലേക്ക് പോകുക)  ഇനിയുമിതാ ചില അഭിപ്രായങ്ങള്‍.

അസ് വദിബ്നു  യസീദ് 47 റക്അത്ത് നമസ്കരിക്കാറുണ്ടായിരുന്നുവത്രേ. ഇമാം മാലിക്കില്‍ നിന്ന് 46 റക്അത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സുറാറത്തുബ്നു ഔഫ് 34 ഉം വിത്റും നമസ്കരിക്കുന്നു. സഈദുബ്നു ജുബൈറിന്‍റെ നമസ്കാരം വിത്റ് കൂടാതെ 24 റക്അത്തുകളായിരുന്നുവത്രെ. ഈ അഭിപ്രായങ്ങളത്രയും ഫതഹുല്‍ ബാരി 4-ആം വാള്യം 253, 254 പേജുകളില്‍ ഉദ്ധരിക്കപെട്ടതായി കാണാം.
 
മുഹമ്മദുബ്നു ഇസ്ഹാഖിന്‍റെ ഒരു റിപ്പോര്‍ട്ടില്‍ ഉമര്‍ (റ)ന്‍റെ കാലത്ത് 13 റക്അത്ത് നമസ്കരിച്ചതായി ഫതഹുല്‍ ബാരി തന്നെ ഉദ്ധരിക്കുന്നുണ്ട്. ഈ 13 റക്അത്ത് 11 നോട്‌ എതിരാകുന്നില്ല. കാരണം സുബ്ഹിന്‍റെ മുമ്പുള്ള 2 റക്അത്ത് കൂട്ടിചേര്‍ത്തുകൊണ്ടാണ് 13  എണ്ണുന്നത്. ചിലപ്പോള്‍ ഖിയാമുല്ലൈലിന്‍റെ ആരംഭത്തില്‍ ലഘുവായ 2 റക്അത്ത് നമസ്കരിക്കാരുണ്ട്. ഇത് ചേര്‍ത്തു പറഞ്ഞതായിരിക്കാനും സാദ്ധ്യതയുണ്ട്. ഈ കാര്യം തെളിവ് സഹിതം വിശദീകരിച്ചത് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
 

 

2 comments:

  1. മൊലവിമാരെ വീണൊടുത്ത് കിടന്ന് ഉരുണ്ടുമറിയല്ലെ എതിലെങ്കിലും ഒന്നുറപ്പിക്ക് നിങ്ങൾ 8 നിസ്ക്കരിച്ചാമതി അതാ നിങ്ങൾക്ക് നല്ലത്

    ReplyDelete
    Replies
    1. ശൈകുന പറഞ്ഞാല്‍ ഞങ്ങള്‍ 49അല്ല 50 നിസ്കരിക്കും വേറെ യെവന്‍ പറഞ്ഞാലും ഞങ്ങള്‍ പുറം കാലുകൊണ്ട് തൊഴിച്ചു കലയും അങ്ങനെയല്ലേ പരദേശി അണ്ണ.

      Delete