മദ്ഹബുകളുടെ നിലപാട്

1. ഹനഫീ മദ്ഹബില്:
തറാവീഹ് ഇരുപത് റക്അത്തില്‍ ചുരുക്കാന്‍ പാടില്ല എന്ന് ഇമാം അബൂഹനീഫ പറഞ്ഞിട്ടില്ല. ഹനഫീ മദ്ഹബിലെ ഏറ്റവും പ്രമാണയോഗ്യമായ الهداية എന്നാ ഗ്രന്ഥത്തിന്‍റെ ശറഹില്‍ ഇമാം كمال الدين محمد بن الهمام താറാവീഹിന്‍റെ എണ്ണത്തിലുള്ള അഭിപ്രായ ഭിന്നതകള്‍ വിവരിച്ചതിന് ശേഷം 11 റക്അത്ത് സുന്നത്താണെന്നും 20 റക്അത്ത് ഖുലഫാഉര്‍റാശിദുകളുടെ സുന്നത്താണെന്നും വ്യക്തമാക്കുന്നു.
 
فتحصل من هذا كله ان قيام رمضان سنة احدى عشرة ركعة بالوتر فى جماعة فعله صلى الله عليه وصلم ثم تركه لعذر أفادأنه لولا خشية ذلك لو اظبت بكم ولا شك فى تحقق الامن من ذلك بوفاته صلى الله عليه وسلم فيكون سنة وكونه عشرين سنة الخلفاء الراشدين - فتح القدير شرح الهداية 1-205
മേല്‍പറഞ്ഞ വിവരണത്തില്‍ നിന്ന് ഖിയാമുറമദാന്‍ ജമാഅത്തായി നമസ്കരിക്കല്‍ വിത്റോട് കൂടി 11 റക്അത്ത് സുന്നത്താണെന്ന് മനസ്സിലാകുന്നു. നബി(സ) ജമാഅത്തായി പതിനൊന്ന് റക്അത്ത് നമസ്കരിക്കുകയും പ്രതിബന്ധം നേരിട്ടത് കൊണ്ട് അതുപേക്ഷിക്കുകയും ചെയ്തു. ഇതില്‍ നിന്ന് പ്രതിബന്ധം ഭയപ്പെട്ടിരുന്നില്ലെങ്കില്‍ പതിവായി നബി(സ) നമസ്കരിക്കുമായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. ആ പ്രതിബന്ധം നബി(സ)യുടെ മരണത്തോട് കൂടി നീങ്ങിയെന്നതില്‍ സംശയമില്ല. അപ്പോള്‍ 11 റക്അത്ത് സുന്നത്താണ്. 20 റക്അത്ത് ഖുലഫാഉര്‍റാശിദുകളുടെ ചര്യയുമത്രെ.
 
ഹനഫി മദ്ഹബിലെ പ്രശസ്തനായൊരു പണ്ഡിതന്റെ വരികളാണിവ. നബി(സ) നമസ്കരിച്ചത് 11 റക്അത്താണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.  ഖലീഫമാരുടെ സുന്നത്തെന്ന് അദ്ദേഹം വിവക്ഷിച്ച 20 റക്അത്തുകള്‍ക്ക് സ്വഹീഹായ ഹദീസുകളുടെ പിന്‍ബലമില്ല.
 
2. മാലിക്കീ മദ്ഹബില്:‍
ഇമാം മാലിക്(റ) ല്‍ നിന്ന് 39 എന്നും 49 എന്നും രണ്ടു റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇമാം മാലിക്ക്(റ) സ്വന്തം നമസ്കരിച്ചത് 11 റക്അത്തായിരുന്നു. ഇമാം عينى ബുഖാരിയുടെ ശറഹില്‍ പറയുന്നു:
وقيل احدى عشرة ركعة, هو اختيار مالك لنفسه واختارة ابوبكر بن العربى  - تحفة الاحــوذى  (2/73)
11 റക്അത്താണെന്നും അഭിപ്രായമുണ്ട്. മാലിക് തനിക്ക് വേണ്ടി തെരഞ്ഞെടുത്തത് ഇതാണ്. അബൂബക്കറുബ്നുല്‍ അറബിയും ഇത് തന്നെ തെരഞ്ഞെടുത്തു.

തന്നെയുമല്ല, മാലിക്കി ഇമാം സ്വയം തന്നെ പ്രസ്താവിക്കുന്നത് കാണുക.
وقال الجوزى من اصحابنا عن مالك انه قال الذى جمع عليه الناس عمربن الخطاب احب الى وهو احدى عشرة ركعة وهى صلاة رسول الله صلعم قيل له احدى عشرة ركعة بالوتر قال نعم وثلاث عشرة قريب قال: ولا ادرى من اين احدى هذا الركوع الكثير - الحاوى للفتاوى للسيوطى 1-350
ഇമാം മാലിക്കില്‍ നിന്ന് جوزى  ഉദ്ധരിക്കുന്നു. ഉമര്‍ (റ) എത്ര റക്അത്ത് നമസ്കരിക്കുവാനാണോ ജനങ്ങളെ ഒരുമിച്ചു കൂട്ടിയത് അതാണെനിക്ക് ഏറ്റവും ഇഷ്ടം. അത് പതിനൊന്നുമാണ്. റസൂല്‍(സ) നമസ്കരിച്ചതും അത് തന്നെയാണ്. ഈ പതിനൊന്നില്‍ വിത്റ് ഉള്‍പ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനേക്കാള്‍ അധികരിച്ച റക്അത്തുകള്‍ എവിടെ നിന്ന് ഉത്ഭവിച്ചുവെന്ന് എനിക്കറിയില്ല.

അപ്പോള്‍ മാലിക് ഇമാമും 11 റക്അത്തിനെ പിന്‍താങ്ങുന്നു. അതിനെ കൂടുതല്‍ ഇഷ്ടപ്പെടുന്നു. 11നേക്കാളും 13 നേക്കാളും അധികരിച്ച റക്അത്തുകള്‍ എവിടെ നിന്ന് ഉത്ഭവിച്ചുവെന്ന് അദ്ദേഹത്തിനറിയുകയുമില്ല.


 3. ശാഫിഈ മദ്ഹബില്:
ശാഫിഈമദ്ഹബിലെ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍  20 റക്അത്തിനെ സംബന്ധിക്കുന്ന അഭിപ്രായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും 20 ല്‍ ചുരുങ്ങുന്നതില്‍ വിരോധമില്ലെന്നു കാണിക്കുന്ന കുറേ വാചകങ്ങള് ഇവിടെ ചേര്‍ക്കാം.
തുഹ്ഫയില്‍ വിത്റില്‍ നിന്ന് ഒറ്റ രക്അത്തല്ലാത്തത് മാത്രം ഒരാള്‍ നമസ്കരിച്ചാല്‍ വിത്റില്‍ നിന്നുള്ളതെന്ന നിലക്കുതന്നെ കൂലി കിട്ടും എന്ന് ഇബ്നുഹജറുല്‍ ഹൈത്തമി (റ) പറഞ്ഞു. ശേഷം:
وكذا من اتى ببعض التراويح - تحفة المحتاج   2-225     
 
 'അപ്രകാരം തന്നെയാണ് തറാവീഹില്‍ നിന്ന് അല്‍പ്പം നമസ്കരിക്കുന്നതും' എന്ന് വ്യക്തമാക്കിയിരിക്കുന്നു. ഇതേ പോലെ തന്നെ തുഹ്ഫയുടെ  خاشية യില്‍ -
       ശൈഖ് അബ്ദുല്‍ ഹമീദ് ശര്‍വാനി എട്ട് റക്അത്ത് നമസ്കരിച്ചാല്‍ തറാവീഹില്‍ നിന്നുള്ളതെന്ന നിലക്ക് തന്നെ പ്രതിഫലം ലഭിക്കുമെന്നും ആരംഭത്തില്‍ തന്നെ എട്ട് റക്അത്ത് തറാവീഹു നമസ്കരിക്കുന്നുവെന്ന് കരുതുന്നതിനു വിരോധമില്ലെന്നും അങ്ങനെ ചില പ്രദേശങ്ങളില്‍ നമസ്കരിക്കുന്ന പതിവുണ്ടെന്നും പറയുന്നത് താഴെ കൊടുക്കുന്ന വാചകത്തില്‍ നിന്ന് തെളിയുന്നു.
قولة وكذا من اتى ببعض التراويح اى كلا قتصار  على الثمانية فيتاب عليها ثواب كونها من التراويح وان قصد ابتداء الاقتصار عليها كما هو المعتاد فى بعض الا قطار (2-225)
 
ഇമാം ശാഫിഈ (റ) ക്ക് തറാവീഹ് 20 എന്നൊരു അഭിപ്രായം ഉണ്ടെങ്കിലും 2,8,20,36 എന്നിവയില്‍ ഏതാണ് എന്ന് നിര്‍ണ്ണയമില്ലെന്നും അഭിപ്രായങ്ങളുണ്ട് عبارة നോക്കുക.
وقال الجوى ان عدد الركعات فى شهر رمضان لاحد له عند الشافعى لانه نافلة - الحاوى للفتاوى -1-350
ഇമാം ജൗസി പറയുന്നു: റമദാന്‍ മാസത്തിലെ റക്അത്തുകള്‍ക്കു ഇമാം ശാഫിഈയുടെ അടുക്കല്‍ നിര്‍ണ്ണയമില്ല. കാരണം, അത് نافلة ല്‍ (ഏറ്റുകയും കുറക്കുകയും ചെയ്യാവുന്നതില്‍)പെട്ടതാണ്.

ശാഫീഈ മദ്ഹബിലെ മറ്റൊരു പണ്ഡിതനായ ഇമാം സുബുക്കി പറയുന്നു:
الا ان هذا امر يسهل الخلاف فيه فان ذلك من النوافل من شاء اقل ومن شاء اكثر فى وقت اختاروا تطويل القيام على عدد الركعات فجعلوها احدى عشرة وفى وقت اختاروا عدد الركعات فجعلوها عشرين - الحاوى للفتاوى  -1- 250
എന്നാല്‍ ഈ അഭിപ്രായ ഭിന്നതകള്‍ എളുപ്പം പരിഹരിക്കാവുന്നതാണ്. കാരണം തറാവീഹ് നഫ് ലുകളില്‍ (ഏറ്റുകയും കുറക്കുകയും ചെയ്യാവുന്നത്) പെട്ടതാണ്. വേണമെങ്കില്‍ ചുരുക്കാം. വേണമെങ്കില്‍ ഏറ്റാം. അവര്‍(പൂര്‍വ്വികര്‍) ചിലപ്പോള്‍ നിറുത്തം നീട്ടുകയും എണ്ണം പതിനൊന്നാക്കുകയും ചെയ്തതായേക്കാം. മറ്റു ചിലപ്പോള്‍ നിറുത്തം ചുരുക്കി എണ്ണം ഇരുപത് ആക്കിയതുമായേക്കാം.

ഇതേ അഭിപ്രായം തന്നെ ഇമാം ഖസ്ത്വലാനി തന്‍റെ അല്‍ മാവാഹിബുദുല്ലന്നീയ്യയിലും രേഖപ്പെടുത്തിയിട്ടുണ്ട്. വാള്യം 2 പേജ് 262.

ചുരുക്കത്തില്‍ ശാഫിഈ മദ്ഹബ് അനുസരിച്ചു തറാവീഹ് വെറും രണ്ട് റക്അത്തു മാത്രമായും നമസ്കരിക്കാം. ഇരുപത് റക്അത്ത് തന്നെ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നില്ലെന്നര്‍ത്ഥം.

 4. ഹംബലീ  മദ്ഹബില്:
ഹംബലീ മദ്ഹബിലും താറാവീഹ് ഇരുപത് റക്അത്തില്‍ ക്ലിപ്തമാണെന്നു കാണുകയില്ല. അഹ്മദുബ്നു ഹംബല്‍ തന്നെ എണ്ണം നിര്‍ണ്ണയിച്ചു പറഞ്ഞിട്ടില്ല. അദ്ദേഹത്തില്‍ നിന്ന് ഇമാം തിര്‍മുദി ഉദ്ധരിക്കുന്നത് നോക്കുക.
وقال احمد روى فى هذا الوان ولم يقض فيه بشئ  - جامع الترمذى 1-99
ഈ വിഷയത്തില്‍ വിവിധ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ അവയില്‍ അദ്ദേഹം (നിര്‍ണ്ണയിച്ചു കൊണ്ട്) വിധിച്ചിട്ടില്ല.

അഹമദ്ബ്നു ഹംബലിനെക്കുറിച്ച് ‍ ഇബ്നുനസ് റുല്‍  മറൂസി പറയുന്നു:
وفى كتاب قيام الليل لابن نصر المروزى قال اسحق بن منصور قلت لاحمد بن حنبل كم ركعة يصلى فى قيام شهر رمضان؟ فقال قيل فيه الوان نحوا من اربعين, انما هو تطوع - تحفة الاحوذى -2-76
ഇസ്ഹാഖുബ്നു മന്‍സൂര്‍ പറയുന്നു: അഹ്മദ്ബ്നുഹംബലിനോട് റമദാന്‍ മാസത്തില്‍ എത്ര റക്അത്താണ് നമസ്കരിക്കേണ്ടതെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. അതില്‍ വിവിധ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഏകദേശം 40 വരെ. അത് സുന്നത്ത് മാത്രമാണല്ലോ.
 

4 comments:

  1. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശരിയാണ് പക്ഷെ മുജാഹിദുകള്‍ തരാവീഹിനു തെളിവായി കൊണ്ടുവരുന്ന ആയിഷ ബീവിയുടെ ഹദീസ് ഇവിടെ കണ്ടില്ലല്ലോ......ആ ഹദീസ് പണ്ഡിതന്മാര്‍ കാണാതെ പോയതാണോ...?
    നിങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ മുജാഹിദ് വിഭാഗം നിങ്ങളുടെ മുന്‍കാല പണ്ഡിതന്മാരെ മുഴുവന്‍ തള്ളി പറയുകയും സ്വഹീഹുല്‍ ബുഖാരിയില്‍ നിന്ന് തരാവീഹിന്റെ എണ്ണം കാണിച്ചു തരാം എന്നു വെല്ലുവിളിക്കുകയും ചെയ്തിരുന്നു അതൊന്നും പിന്നെ കണ്ടില്ല......ഇമാം സുയൂതിക്കും അത് പോലെ വലിയ ഇമാമുകളൊന്നും കാണാത്തത് നിങ്ങള്‍ കണ്ടു എന്നു പറയുന്നുണ്ട് അതില്‍ ......സുന്നികള്‍ക്ക് തരാവിഹ് റംസാന്‍ ഇല്‍ മാത്രമേയുള്ളൂ ........പക്ഷെ മുജാഹിടുകള്‍ക്ക് എല്ലാ മാസവും ഉണ്ട് എന്നും ആ വീഡിയോയില്‍ പറയുന്നു...തൌഹീദ് തിരുത്തിയവര്‍ക്ക് എന്ത് തരാവിഹ് ....

    ReplyDelete
    Replies
    1. നിങ്ങള്‍ ഈ ബ്ലോഗ്‌ മുഴുവന്‍ വായിച്ചിട്ടില്ല എന്ന് തോന്നുന്നു. ദയവു ചെയ്തു ഇതിലെ എല്ലാ പേജുകളും വായിക്കുക. ആയിഷ(റ)യുടെ ഹദീസും ഇമാം സുയൂത്തിയുടെ ഇക്കാര്യത്തിലുള്ള നിലപാടും എല്ലാം കൊടുത്തിട്ടുണ്ട്. പിന്നെ ഇനിയും പേജുകള്‍ ചേര്‍ക്കാനുണ്ട്. ഇന്ഷ അല്ലാഹ് വരും ദിവസങ്ങളില്‍ ബാക്കി കൂടി ചേര്‍ക്കും.

      Delete
    2. Saifudheen ബുഖാരിയിൽ വന്ന ആ ഹദീസ് തറാവീഹ് ആണ് എന്ന് അതിന്റെ ശറഹ് എഴുതിയ പ്രസിദ്ധ പണ്ഡിതൻ ആയ.. ഇബ്നു ഹജർ അസ്ഖലാനീ ആണ് പറഞ്ഞത്.. അതും.. 20 രകഅതു എന്ന ഹദീസ് ലഈഫ് ആണ് എന്ന്..പറഞ്ഞു കൊണ്ടാണ്... 11 സമർത്ഥിക്കുന്നത്.. ഓക്കേ അതെ പോലെ ഇബ്നു അറബിയും..ഇമാം മാലിക് (റ) 11 ആണ് നസ്കരിച്ചത് എന്ന് ഉണ്ട്... പ്രഗൽഭ 2 പണ്ഡിതന്മാരെയു. കിട്ടിയില്ലേ... അതെ പോലെ 20 ആണ് എന്ന് പറയുന്ന പ്രകലഭ പണ്ഡിതന്മാരും ഉണ്ട്

      Delete