ഖുര്‍ആനിന്‍റെ നിലപാട്

മദ്ഹബുകളുടെ അഭിപ്രായ വ്യത്യാസങ്ങളുടെ ഊരാക്കുടുക്കുകളാണെന്ന് മുകളില്‍ വിശദമാക്കി കഴിഞ്ഞു. (മദ്ഹബുകള്‍ എന്ത് പറയുന്നു എന്ന് കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)  അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ ഖുര്‍ആനിന്‍റെ നിലപാട് എന്തെന്ന് ചിന്തിക്കുന്നത് സാന്ദര്‍ഭോചിതമാണല്ലോ.
 
يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّـهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ ۖ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّـهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا ﴿سورة النساء-٥٩
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്‌.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും.
 
നബി(സ) പറയുന്നു:
تركت فيكم امرين لن تضلوا ما تمسكتم بهما كتاب الله وسنة رسوله - رواه مالك فى الموطأ
ഞാന്‍ നിങ്ങളില്‍ രണ്ട് കാര്യങ്ങള്‍ ബാക്കി വച്ചിരിക്കുന്നു. അവ രണ്ടും നിങ്ങള്‍ മുറുകെ പിടിക്കുന്ന പക്ഷം നിങ്ങള്‍ വഴി പിഴക്കുകയില്ല. ഒന്ന് അല്ലാഹുവിന്‍റെ കിത്താബും മറ്റേത് നബിയുടെ സുന്നത്തുമാകുന്നു.
 
ഈ ആയത്തിന്‍റെയും ഹദീസിന്‍റെയും അടിസ്ഥാനത്തില്‍ തറാവീഹിന്‍റെ എണ്ണം കണ്ടെത്താന്‍ ആദ്യം നാം ഖുര്‍ആനിലേക്ക് മടങ്ങണം. അവിടെ എണ്ണം പറഞ്ഞിട്ടില്ലെന്ന് മുന്‍പ് വിവരിച്ചു. (ഇത് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് 'ഖിയാമുല്ലൈല്‍ (രാത്രി നമസ്കാരം)' എന്ന പേജിലേക്ക് പോവുക).
 
ഇനി ഹദീസിലേക്ക് മടങ്ങാം.ഹദീസിന്‍റെ അടിസ്ഥാനത്തിലുള്ള വിധിയും വിശദമാക്കിക്കഴിഞ്ഞു. 11 നേക്കാള്‍ അധികരിച്ച നമസ്കാരം ഉണ്ടായിട്ടില്ലെന്ന് സ്വഹീഹുല്‍ ബുഖാരിയുടെ ഹദീസില്‍ നിന്ന് വ്യക്തമായി. അത് പോലെ തന്നെ നബി(സ) പള്ളിയില്‍ വെച്ച് ജമാഅത്തായി നമസ്കരിച്ചത് 11 റക്അത്ത് തന്നെയായിരുന്നുവെന്ന് ഇബ്നു ഹിബ്ബാന്‍ ഉദ്ധരിച്ച ഹസനായ ഹദീസില്‍ നിന്നും തെളിഞ്ഞു. (ഈ രണ്ടു ഹദീസുകളും അവയുടെ വിശദീകരണവും   കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് 'പതിനൊന്ന് റക്അത്ത്' എന്ന പേജിലേക്ക് പോവുക)
 
ഉമര്‍(റ) നമസ്കരിക്കാന്‍ കല്‍പ്പിച്ചതും 11 റക്അത്ത് തന്നെയാണെന്ന് സ്വഹീഹാണെന്നുറപ്പുള്ള മുവത്വഅ് യുടെ റിപ്പോര്‍ട്ട് മനസ്സിലാക്കി തരുന്നു. ( മുവത്വഅ് യുടെ റിപ്പോര്‍ട്ടും വിശദീകരണവും കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് 'ഖുലഫാഉര്‍റാശിദുകളുടെ കാലത്ത്' എന്ന പേജിലേക്ക് പോവുക)
 
 

No comments:

Post a Comment