തറാവീഹില്‍ ജമാഅത്ത് സുന്നത്താണ്

ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നു:

عن ابن شهاب اخبرني عروة عن عائشة رضي الله عنها أن رسول الله صلى الله عليه وسلم خرج ليلة من جوف الليل فصلى في المسجد، وصلى رجال بصلاته، فأصبح الناس فتحدثوا، فاجتمع أكثر منهم، فصلى فصلوا معه، فأصبح الناس فتحدثوا فكثر أهل المسجد من الليلة الثالثة، فخرج رسول الله صلى الله عليه وسلم فصٌلِّي بصلاته، فلما كانت الليلة الرابعة عَجَزَ المسجد عن أهله حتى خرج لصلاة الصبح، فلما قضى الفجر أقبل على الناس فتشهد ثم قال: "أما بعد فإنه لم يخف عليِّ مكانكم، ولكني خشيتٌ أن تفرض عليكم فتعجزوا عنها، فتوفي رسول الله صلى الله عليه وسلم والأمر على ذلك  -  فتح البارى   :  4  :  251
'ഇബ്നു ശിഹാബില്‍ നിന്നുദ്ധരിക്കപെടുന്നു.  ആയിഷ(റ) ഉര്‍വയോട് പറഞ്ഞുവെന്ന്: നബി(സ) ഒരു രാത്രി പുറപ്പെട്ടു പള്ളിയില്‍ വന്നു നമസ്കരിച്ചു, അവിടുത്തെ തുടര്‍ന്ന് കൊണ്ട് ജനങ്ങളും നമസ്കരിച്ചു. രാവിലെ ഈ സംഭവം ആളുകള്‍ അന്യോന്യം സംസാരിച്ചു. അങ്ങിനെ(രണ്ടാം ദിവസം) ആദ്യ ദിവസത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ചു കൂടി. നബി(സ) നമസ്കരിച്ചു. ജനങ്ങളും കൂടി. റസൂല്‍  (സ) നമസ്കരിച്ചപ്പോള്‍ അവരും പിന്തുടര്‍ന്നു നമസ്കരിച്ചു. നാലാം രാത്രിയായപ്പോള്‍ പള്ളിയില്‍ ആളുകള്‍ക്ക് സ്ഥലം മതിയാകാതെ വന്നു. (പുലരുന്നത് വരെ നബി(സ) നമസ്കരിക്കാന്‍ പുറപ്പെട്ടില്ല) സുബ്ഹ് നമസ്കരിക്കാന്‍ പുറപ്പെടുകയും സുബ്ഹ് നമസ്കാരം നിര്‍വഹിക്കുകയും ചെയ്ത ശേഷം ശഹാദത്ത് ചൊല്ലി ജനങ്ങള്‍ക്ക്‌ നേരെ തിരിഞ്ഞു നിന്ന് പറഞ്ഞു: നിങ്ങളിവിടെ തടിച്ചു കൂടിയത് ഞാനറിയാതെയല്ല. പക്ഷെ ഇത് നിങ്ങളുടെ മേല്‍ ഫര്‍ളാക്കപ്പെടുമെന്ന് ഭയന്നാണ് ഞാന്‍ വരാതിരുന്നത്. അപ്പോള്‍ നിങ്ങള്‍ക്കത് വിഷമകരമാകും. പിന്നീട് ഈ സ്ഥിതിയില്‍ തന്നെയാണ് (തറാവീഹ് പള്ളിയില്‍ വച്ച് സംഘടിതമായി) ചെയ്യാതെ നബി(സ) വഫാത്തായത്.'   ഈ ഹദീസ് മുസ്ലിം ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ടില്‍  وذلك فى رمضان  (ഈ സംഭവം റമദാനിലായിരുന്നു) എന്ന് വ്യക്തമായി കാണാം.

മേല്‍ സംഭവത്തില്‍ നിന്നും തറാവീഹ് നമസ്കാരം قيام رمدان പള്ളിയില്‍ നിന്ന് ജമാഅത്തായി നമസ്കരിക്കുന്നത് നബി(സ)യുടെ ചര്യയാണെന്നും അതുകൊണ്ട് തന്നെ അത് സുന്നത്താണെന്നും മനസ്സിലാക്കാം. എന്നാല്‍ നാലാമത്തെ ദിവസം നബി(സ) ജമാഅത്തിനു വരാതിരുന്നതിനാല്‍ തറാവീഹ് ജമാഅത്തായിനമസ്കരിക്കല്‍ സുന്നത്തല്ലെന്ന് വിധിയെഴുതാന്‍ പറ്റുമോ? ഇല്ല. കാരണം തിരുമേനി വരാതിരിക്കാനുള്ള കാരണം അവിടുന്ന് തന്നെ വിശദീകരിച്ചിട്ടുണ്ട്. അത് ഫര്‍ളായി വിധിക്കപ്പെടുമോ എന്നാ ഭയമാണ്. ഈ ഭയം നബി(സ)യുടെ അന്ത്യവിയോഗത്തിനു ശേഷം സംഗതമല്ലല്ലോ, ഖുര്‍ആന്‍ പൂര്‍ത്തിയായി. വഹ് യ് നിലച്ചു. ഇസ്ലാം പൂര്‍ണ്ണമായി. അതോടു കൂടി ഫര്‍ളാക്കപെടുമെന്ന ഭയവും അസ്ഥാനത്തായി. അത് കൊണ്ട് തന്നെയാണ് ഉമര്‍  (റ) താറാവീഹിന്‍റെ ജമാഅത്ത് പള്ളിയില്‍ പുനസ്ഥാപിച്ചത്. ഈ സംഭവം ഇമാം ബുഖാരി ഇപ്രകാരം ഉദ്ധരിക്കുന്നു.

عن ابن شهاب عن عروة بن الزبير عن عبد الرحمان بن عبد القارى انه قال : خرجت مع عمر بن الخطاب  ليلة في رمضان إلى المسجد فإذا الناس أوزاع متفرقون ، يصلي الرجل لنفسه ويصلي الرجل فيصلي بصلاته الرهط فقال عمر : إني أرى لو جمعت هؤلاء على قارئ واحد لكان أمثل ، ثم عزم فجمعهم على أبي ابن كعب ، ثم خرجت معه ليلة أخرى والناس يصلون بصلاة قارئهم قال عمر : نعمت البدعة هذه ، والتي ينامون عنها أفضل من التي يقومون . يريد آخر الليل وكان الناس يقومون أوله - رواه البخاري, (فتح البارى ج: 4 ص:25)
'അബ്ദുരഹ്മാനുബ്നു അബ്ദില്‍ ഖാരി പറയുന്നു: ഞാനൊരിക്കല്‍ റമദാനില്‍ ഒരു രാത്രി ഉമര്‍ (റ)ന്‍റെ കൂടെ പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പോള്‍ ജനങ്ങള്‍ വിവിധ സംഘങ്ങള്‍ ആണ്. ഒരാള്‍ ഒറ്റക്ക് നമസ്കരിക്കുന്നു. മറ്റൊരാള്‍ നമസ്കരിക്കുന്നു. അദേഹത്തെ പിന്തുടര്‍ന്നു മറ്റൊരു സംഘവും നമസ്കരിക്കുന്നു. അപ്പോള്‍ ഉമര്‍ (റ) പറഞ്ഞു: ഇവരെല്ലാവരെയും ഒരേ ഖാരിഈ (ഇമാം) ന്‍റെ കീഴില്‍ ഒരുമിച്ചു കൂട്ടിയാല്‍ വളരെ നന്നായിരിക്കും. പിന്നെ ഉമര്‍(റ) (അങ്ങിനെ ചെയ്യാന്) തീരുമാനിച്ചു. അങ്ങിനെ അദ്ദേഹം ഉമയ്യുബ്നു കഅ്ബിന്‍റെ നേതൃത്വത്തില്‍ അവരെ ഒരുമിച്ചു കൂട്ടി. പിന്നീട് മറ്റൊരു രാത്രി ഞാന്‍ ഉമര്‍(റ)ന്‍റെ കൂടെ പുറപ്പെട്ടു. ജനങ്ങളെല്ലാവരും ഒരേ ഖാരിഇനെ പിന്തുടര്‍ന്ന് നമസ്കരിക്കുന്നു. ഉമര്‍(റ) പറഞ്ഞു: ഈ അത്ഭുതകരമായ കാര്യം വളരെ നല്ലത്. ഈ നമസ്കാരം ഉറങ്ങിയതിനു ശേഷം നമസ്കരിക്കുന്നത് ഉറങ്ങുന്നതിനു മുന്‍പ് നമസ്കരിക്കുന്നതിനേക്കാള്‍ ഉത്തമമാണ്. ജനങ്ങള്‍ രാത്രിയുടെ ആദ്യത്തിലായിരുന്നു നമസ്കരിച്ചിരുന്നത്. ഈ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ തറാവീഹ് നമസ്കാരം പള്ളിയില്‍ വച്ച് നിര്‍വഹിക്കല്‍ സുന്നത്താണെന്ന് വ്യക്തമായി.‍ ഇമാം ത്വഹാവിയുടെ അഭിപ്രായത്തില്‍ പള്ളിയില്‍ വച്ച് ഇത് ജമാഅത്തായി നടത്തുന്നത് فرض كفاية ആണെന്നത്രെ.' ഈ അഭിപ്രായം ഫതഹുല്‍ ബാരി ഉദ്ധരിക്കുന്നത് നോക്കുക:

وبالغ الطحاوى فقال ان صلاة التراويح فى الجماعة واجبة على الكفاية وقال ابن بطال قيام رمضان سنة لان عمر انما اخذه من فعل النبي صلى الله عليه وسلم وانما تركة النبى صلى الله عليه وسلم خشية الافتراض -  فتح البارى   :  4 :252  
'തറാവീഹ് നമസ്കാരം സാമൂഹ്യമായ നിര്‍ബന്ധമാണെന്നു (ഫര്‍ള് കിഫായ) വരെ ഇമാം ത്വഹാവി പറഞ്ഞിരിക്കുന്നു. ഇമാം ഇബ്നുബത്ത്വാല്‍ ഖിയാമുല്ലൈല്‍ സുന്നത്താണെന്ന് പറഞ്ഞിരിക്കുന്നു. നബി(സ)യുടെ പ്രവര്‍ത്തിയില്‍ നിന്നാണ് ഉമര്‍(റ) അത് -തറാവീഹ് ജമാഅത്തായി നമസ്കരിക്കല്‍ സുന്നത്താണെന്ന ആശയം-  ഗ്രഹിച്ചത്. തിരുമേനി (ജമാഅത്തായ നമസ്കാരം) ഒഴിവാക്കിയത് ഫര്‍ളാക്കപ്പെടുമെന്ന ഭയത്താല്‍ മാത്രമായിരുന്നു.'

No comments:

Post a Comment