എന്താണീ ബിദ്അത്ത്?

ഉമര്‍  (റ) ഒരേ ഇമാമിന്‍റെ കീഴില്‍ ജനങ്ങളെ ഒരുമിച്ചു കൂട്ടുകയും അദ്ദേഹം അത് ചെന്നു കാണുകയും ചെയ്തപ്പോള്‍  نعمت البدعة هذه ( ഇത് നല്ലൊരു ബിദ്അത്ത് ആണ്) എന്ന് പറഞ്ഞുവല്ലോ. ഈ പ്രസ്താവനയെ പിടിച്ചു കൊണ്ട് ബിദ്അത്തില്‍ നല്ലതും ചീത്തയുമുണ്ടെന്ന് ചിലര്‍ വാദിക്കാറുണ്ട്. ഈ വാദം നിരര്‍ത്ഥകമാണ്. കാരണമെന്താണെന്നോ? ബിദ്അത്തിനെ നബി(സ) വേണ്ടത് പോലെ നിര്‍വചിച്ചിട്ടുണ്ട്. ഇത് നോക്കുക:

من احدث فى امرنا هذا ما ليس منه فهو رد -  بخارى, مسلم 
'നമ്മുടെ ഈ കാര്യത്തില്‍ (മതം) വല്ലവനും വല്ലതും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടാതാണ്.' 

അപ്പോള്‍ മതത്തില്‍ പുതുതായി നിര്‍മ്മിക്കുന്നതാണ് ബിദ്അത്ത്. എന്നാല്‍ ഉമര്‍(റ) മതത്തില്‍ ഇല്ലാത്തത് ഈ വിഷയത്തില്‍ വല്ലതും പുതുതായി ഉണ്ടാക്കിയിട്ടുണ്ടോ? നമുക്ക് പരിശോദിക്കാം.

ഉമര്‍(റ) എന്താണ് ചെയ്തത്? പള്ളിയില്‍ വച്ച് ഒരു ഇമാമിന്‍റെ കീഴില്‍ നമസ്കരിക്കാന്‍ കല്‍പ്പിച്ചു. ഇതില്‍ പള്ളിയില്‍ വച്ച് തറാവീഹ് നമസ്കരിക്കുന്നത് ബിദ്അത്താണോ?

അല്ല; സുന്നത്താണ്, നബി(സ) ചെയ്തതാണ്. ഒരേ ഇമാമിന്‍റെ കീഴില്‍ നമസ്കരിക്കല്‍ ബിദ്അത്താണോ ?അതുമല്ല; കാരണം 3 രാത്രികളില്‍ നബി(സ) അങ്ങിനെ ചെയ്തതാണ്.അപ്പോള്‍ ഉമര്‍(റ) പുതിയതായി യാതൊന്നും ഉണ്ടാക്കിയിട്ടില്ല. എന്നാല്‍ പിന്നെ ബിദ്അത്ത് എന്നാ പദം ഉമര്‍ (റ) ഉപയോഗിച്ചത് എന്തര്‍ത്ഥത്തിലാണ്?

ബിദ്അത്ത് എന്ന പദത്തിന് അത്ഭുതകരമായ പ്രവര്‍ത്തിയെന്നും ഭാഷയില്‍ അര്‍ത്ഥമുണ്ട്. ഈ അര്‍ത്ഥത്തിനു വേണ്ടിയല്ലാതെ മറ്റൊരര്‍ത്ഥത്തിനു വേണ്ടി പ്രസ്തുത സ്ഥലത്ത് ഈ പദം പ്രയോഗിക്കപെട്ടതായി അനുമാനിക്കാന്‍ നിര്‍വാഹമില്ല.

No comments:

Post a Comment