ഹദീസ് എന്ത് പറയുന്നു?

ഇനി ഹദീസ് ശരീഫ് ഇതേപറ്റി എന്തുപറയുന്നുവെന്നു പരിശോദിക്കാം

ഇമാം ബുഖാരി(റ) باب فضل من قام رمضان  എന്ന അദ്ധ്യായത്തില്‍ ഉദ്ധരിക്കുന്ന ഒരു ഹദീസിതാ:

عن أبي هريرة رضي الله عنه قال سمعت رسول االله صلى الله عليه وسلم يقول:  لرمضان  من قام رمضان إيمانًا واحتسابًا، غُفر له ما تقدم من ذنبه

അബൂഹുറൈറ(റ) പറയുന്നു: നബി(സ) പറഞ്ഞതായി ഞാന്‍ കേട്ടു. റമദാനെ സംബന്ധിച്ച് വല്ലവനും സത്യവിശ്വാസത്തോടും പ്രതിഫലേച്ചയോടും കൂടി രാത്രി നമസ്കാരം നിര്‍വ്വഹിക്കുന്നതായാല്‍ അവന്ന് കഴിഞ്ഞുപോയ പാപങ്ങളത്രയും പൊറുക്കപ്പെടുന്നതാണ്. (ബുഖാരി)

ഇതേ ഹദീസ് തന്നെ ഇമാം അഹ്മദുബ്നുഹംബലും മറ്റു അസ്ഹാബുസ്സുനനും റിപ്പോര്‍ട്ട് ചെയ്തതായി കാണാം. ഈ ഹദീസില്‍ നിന്ന് قيام رمدان (റമദാനിലെ രാത്രിനമസ്കാരം ) ബലപ്പെട്ട സുന്നത്താണെന്ന് വ്യക്തമായി. മാത്രമല്ല, ഇത് മനുഷ്യന്‍റെ പാപങ്ങള്‍ മുഴുവന്‍ പൊറുത്തു കൊടുത്ത് അവനെ നിഷ്കളങ്കനും നിഷ്കപടനുമാക്കി മാറ്റുന്ന ഒരു ഇബാദത്തുമത്രേ. ചുരുക്കത്തില്‍ ഖുര്‍ആനിലെന്നപോലെത്തന്നെ ഹദീസിലും ഈ നമസ്കാരത്തിന്‍റെ പ്രാധാന്യത്തെ ഊന്നിപറഞ്ഞിട്ടുണ്ട്.