ഖിയാമു റമദാന്‍ സുന്നത്താണ്

പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ഇല്ലാത്ത വിഷയമാണിത്. എന്നാല്‍ മദ്ഹബുകളുടെ വക്താക്കളില്‍ പലരും വീട്ടില്‍ വച്ച് നടത്തുന്നതോ പള്ളിയില്‍ വച്ച് നടത്തുന്നതോ ഉത്തമമെന്ന വിഷയത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതായി കാണാം. ഇമാം നവവി   صحيح مسلم ന്നെഴുതിയ വ്യാഖ്യാനത്തില്‍ വിവരിക്കുന്നത് നോക്കുക.

 اتفق العلماء على استحبابها واختلفوا فى ان الأفضل صلاتها منفردا فى بيته  ام فى جماعة فى المسجد فقال شافعى وجمهور اصحابه وابو حنيفة واحمد وبعض المالكية وغيرهم الافضل صلاتها جماعة كما فعله عمر بن الخطاب والصحابة رضي لله عنهم واستمر عمل المسلمين عليه لانه من الشعائر الظاهرة فاشبة صلاة العيد. وقال مالك وابو يوسف وبعض الشافعية وعيرهم الافضل فرادى فى البيت - شرح مسلم اللنووى

ഇത് സുന്നത്താണെന്നതില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്. വീട്ടില്‍ നിന്ന്  തനിച്ച് നമസ്കരിക്കുന്നതോ പള്ളിയില്‍ വച്ച് സംഘമായി നമസ്കരിക്കുന്നതോ ഏതാണ് ഉത്തമമെന്നതില്‍ ഭിന്നാഭിപ്രായമുണ്ട് . എന്നാല്‍ ഇമാം ശാഫിഈയും തന്‍റെ ഭൂരിപക്ഷം ശിഷ്യന്മാരും അബൂ ഹനീഫ, അഹ്മദ് എന്നിവരും മാലിക്കീ പണ്ഡിതന്മാരില്‍ ചിലരും പറയുന്നത് ഉമറുബ്നുല്‍ ഖതാബും സഹാബത്തും ചെയ്തതും ഇന്നേ വരെ മുസ്ലിങ്കല്‍ അനുഷ്ടിച്ചു വന്നതും പോലെ പള്ളിയില്‍ വച്ച് ജമാഅത്തായി നിര്‍വഹിക്കലാണ് ഉത്തമമെന്നാണ്. കാരണം, അത് ഇസ്ലാമിന്‍റെ വ്യക്തമായ ചിഹ്നങ്ങളില്‍പെട്ടതത്രെ. അത്  കൊണ്ട് പെരുന്നാള്‍ നമസ്കാരത്തോട് ഇതിനു സാമ്യമുണ്ട്. ഇമാം മാലിക്, അബൂയൂസുഫ് എന്നിവരും ശാഫിഇകളില്‍ ചിലരും പറയുന്നത് വീട്ടില്‍ നിന്ന് തനിച്ചു ചെയ്യലാണ് ഉത്തമമെന്നാണ്.