എന്തുകൊണ്ടാണ് മക്കത്ത് 11ല്‍ കൂടുതല്‍?


തറാവീഹ് 11 റക്അത്താണ് സുന്നത്ത് എന്നിരിക്കെ, എന്തുകൊണ്ടാണ്  മക്കത്ത്  11 ല്‍ കൂടുതല്‍ റക്അത്ത്  നമസ്കരിക്കുന്നത്?
അല്ലെങ്കില്‍...
മക്കയില്‍ 20 റക്അത്ത് തറാവീഹ് നമസ്കാരമാണോ നമസ്കരിക്കുന്നത് ? അതിന് ഏതെങ്കിലും സ്വഹീഹായ ഹദീസിന്‍റെ പിന്‍ബലമുണ്ടോ ?
 മക്കയില്‍ മസ്ജിദുല്‍ ഹറം ഒഴിച്ചുള്ള  മറ്റെല്ലാ പള്ളികളിലും അത് പോലെ സൗദി അറേബ്യയിലെ  മുഴുവന്‍ പള്ളികളിലും 8+3 = 11 റക്അത്ത് താറാവീഹ് മാത്രമാണ് നമസ്കരിക്കുന്നത്.

എന്ത് കൊണ്ടാണ് 11 റക് അത്ത് സുന്നത്താണ് എന്ന് പറയാന്‍ കാരണം?




عن أبي سلمة بن عبد الرحمن أنه أخبره أنه سأل عائشة رضي الله عنها كيف كانت صلاة رسول الله صلى الله عليه وسلم في رمضان فقالت ما كان يزيد في رمضان ولا في غيره على إحدى عشرة ركعة، يصلي أربعا فلا تسأل عن حسنهن وطولهن، ثم يصلي أربعا فلا تسأل عن حسنهن وطولهن، ثم يصلي ثلاثا، فقلت: يا رسول الله، أتنام قبل أن توتر. قال: " يا عائشة، إن عيني تنامان، ولا ينام قلبي - بخارى ج:4 ص-251
'അബൂസലമതുബ്നു അബ്ദുറഹിമാന്‍ ആയിഷ(റ)യോട് നബി(സ)യുടെ റമദാനിലെ നമസ്കാരം എങ്ങനെയായിരുന്നു വെന്ന് ചോദിച്ചു. ആയിഷ(റ) പറഞ്ഞു. റമദാനിലും അല്ലാത്ത കാലത്തും തിരുമേനി പതിനൊന്ന് റക്അത്തിനേക്കാള്‍ അധികരിപ്പിചിരുന്നില്ല. നബി(സ) നാല് റക്അത്ത് നമസ്കരിക്കും. അതിന്‍റെ ഭംഗിയും ദൈര്‍ഘ്യവും ചോദിക്കേണ്ടതില്ല. പിന്നെയും നാല് റക്അത്ത് നമസ്കരിക്കും. അതിന്‍റെ ദൈര്‍ഘ്യവും ഭംഗിയും ചോദിക്കരുത്. പിന്നെ മൂന്ന് റക്അത്ത് നമസ്കരിക്കും. അപ്പോള്‍ ഞാന്‍ ചോദിച്ചു. അല്ലാഹുവിന്‍റെ റസൂലെ, വിത്റ് നമസ്കരിക്കുന്നതിന് മുന്‍പ് താങ്കള്‍ ഉറങ്ങുകയാണോ? തിരുമേനി പറഞ്ഞു: ആയിശാ! എന്‍റെ രണ്ട് കണ്ണുകള്‍ മാത്രമാണ് ഉറങ്ങുന്നത്. ഹൃദയം ഉറങ്ങുന്നില്ല.



അങ്ങിനെയിരിക്കെ എന്തുകൊണ്ടാണ് മക്കയിലെ മസ്ജിദുല്‍ ഹറമില്‍ മാത്രം 11 ല്‍ കൂടുതല്‍ റക്അത്ത് താറാവീഹ് നമസ്കരിക്കുന്നത് എന്ന് ചോദിച്ചാല്‍, സൗദി രാജാവായിരുന്ന അബ്ദുല്‍ അസീസ്‌ ഇബ്നു സൗദ്‌ രാജാവ് മസ്ജിദുല്‍ ഹറമില്‍ യഥാര്‍ത്ഥ സുന്നത്തായ 8 റക്അത്ത് താറാവീഹ് നമസ്കാരം നടപ്പില്‍ കൊണ്ട് വരാന്‍ തീരുമാനമെടുക്കുകയും അതിനെക്കുറിച്ച് അവിടുത്തെ പണ്ഡിതസഭയോട് അഭിപ്രായം ആരായുകയും ചെയ്തു. അക്കാലത്തെ ഹംബലി മദ്ഹബിലെ പണ്ഡിതന്‍മാരുടെ നിലപാടുകള്‍ പരിശോദിച്ചാല്‍ മറ്റ് മദ്ഹബുകളിലെ പണ്ടിതന്മാരെക്കാള്‍ (മാലിക്കി, ശാഫിഈ, ഹനഫീ) ഹംബലീ മദ്ഹബിലെ പണ്ടിതന്മാര്‍ക്ക് തങ്ങളുടെ മത കാര്യങ്ങളില്‍ തങ്ങളുടെ മദ്ഹബിലെ കിതാബിലുള്ള നിലപാട് മാത്രമേ സ്വീകരിക്കൂ, (സുന്നത്ത് മറ്റൊന്നായിരിക്കെ) അത് മാത്രമേ അന്ഗീകരിക്കൂ എന്ന കടുംപിടുത്തക്കാര്‍ അല്ലായിരുന്നു. അവര്‍ എന്നും സുന്നത്തിനെ അന്ഗീകരിക്കുന്നവരും പിന്‍പറ്റാന്‍ മടികാണിക്കാത്തവരും ആയിരുന്നു. അത് തങ്ങളുടെ മദ്ഹബിനു എതിരാണെങ്കിലും ശരി.

  

ഉദാഹരണത്തിനു, ഹംബലി മദ്ഹബിലെ കിത്താബ് അനുസരിച്ച് സൂര്യനും ചന്ദ്രനും പിന്നിട്ടോ മുന്നിട്ടോ മലമൂത്രവിസര്‍ജ്ജനം നടത്തുന്നത് ദീനില്‍ അനുവദനീയമല്ല. എന്നിരിക്കേ, ഹംബലീ മദ്ഹബ് പിന്‍പറ്റുന്ന പ്രമുഖപണ്ഡിതന്മാര്‍ ആരും തന്നെ ഇത് അന്ഗീകരിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നില്ല. നേരെ മറിച്ചു ഇത് തെറ്റാണെന്നും ദീനിന്‍റെ യഥാര്‍ത്ഥ നിയമമനുസരിച്ച് ഖിബ് ലക്ക് മുന്നിട്ടോ പിന്നിട്ടോ മലമൂത്രവിസര്‍ജ്ജനം നടത്തുന്നതാണ് തെറ്റ് എന്ന് പഠിപ്പിക്കുകയും ചെയ്യുന്നു.

പറഞ്ഞു വന്നത് എന്താണെന്ന് വച്ചാല്‍, അബ്ദുല്‍ അസീസ്‌ രാജാവും ഇതേ നിലപാട് തന്നെയാണ് ഈ വിഷയത്തില്‍ എടുത്തത്. 8 റക്അത്ത് താറാവീഹ് സുന്നത്താണെന്നിരിക്കെ ആ 8 റക്അത്ത് തന്നെ ഹറമില്‍ നമസ്കരിക്കണമെന്ന് അദ്ദേഹം തീരുമാനം പ്രകടിപ്പിച്ചു. എന്നാല്‍ പണ്ഡിതസഭയിലുള്ള വിവിധ പണ്ഡിതന്മാര്‍ എല്ലാവരും ഒരുമിച്ച് വിവേകപൂര്‍ണ്ണമായ ഒരു തീരുമാനത്തില്‍ എത്തിചേരുകയും ചെയ്തു. മസ്ജിദുല്‍ ഹറം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള  മുസ്ലിമീങ്ങള്‍ ആരാധനക്കായി ഒരുമിച്ചു കൂടുന്ന സ്ഥലമാണ്. അവരില്‍ പലരും പല മദ്ഹബിനെ പിന്‍പറ്റുന്നവര്‍ ആയിരിക്കും. ചിലര്‍ 20 റക്അത്ത് തറാവീഹ് നമസ്കരിക്കുമ്പോള്‍ മറ്റു ചിലര്‍ 10 റക് അത്ത് മാത്രം നമസ്കരിക്കുന്നവര്‍ ആയിരിക്കും. ചിലര്‍ 40 ഉം 50ഉം വരെ റക്അത്തുകള്‍ നമസ്കരിക്കുന്നവരും ആവാം. എന്നാല്‍ അതേ സമയം സുന്നത്തിനെ നടപ്പില്‍ വരുത്തുകയും  വേണം. അത് കൊണ്ട് ഹറമിലെ താറാവീഹ് നമസ്കാരം 2 ഇമാമുമാരുടെ കീഴില്‍ നടപ്പില്‍ കൊണ്ട് വരാന്‍ തീരുമാനിച്ചു.

 അതായത് ആദ്യത്തെ ഇമാം 8+2 =10 നമസ്കരിക്കുന്നു.(സുന്നത്ത് പിന്‍പറ്റുന്നവര് അതായത് 11 റകഅത്ത് നമസ്കരിക്കുന്നവര്‍ ‍ 1 റക്അത്ത് കൂടി നമസ്കരിച്ചു തറാവീഹ് നമസ്കാരം  പൂര്‍ത്തിയാക്കുന്നു).  രണ്ടാമത്തെ ഇമാം 8+2+1 =11 നമസ്കരിക്കുകയും ചെയ്യും. ചില ദിവസങ്ങളില്‍ രണ്ടാമത്തെ ഇമാം റക്അത്തുകളുടെ എണ്ണം അധികരിപ്പിക്കാറുമുണ്ട്.

ഈ വിഷയത്തെ ക്കുറിച്ച് ഷെയ്ക്ക് അസീം അല്‍ ഹക്കീം വിശദീകരിക്കുന്നത് കാണുക. (താഴെയുള്ള വീഡിയൊ കാണുക)




ഇവിടെ പറഞ്ഞു വന്നത്, സുന്നത്തിനെ പിന്‍പറ്റണം എന്നുള്ളവര്‍ക്ക്  8+2=10 റക്അത്ത് നമസ്കരിച്ചതിന് ശേഷം 1 റക്അത്ത്  കൂടി നമസ്കരിച്ചു നിര്‍ത്താവുന്നതാണ്. അത് തന്നെയാണ് സുന്നത്ത്. അതേസമയം അതില്‍ കൂടുതല്‍ നമസ്കരിക്കണം എന്ന് ആഗ്രഹമുള്ളവര്‍ക്ക്  ഉള്ളവര്‍ക്ക് ആദ്യത്തെ ഇമാമിനെ പിന്‍തുടര്‍ന്നതിനു ശേഷം   രണ്ടാമത്തെ ഇമാമിനെ പിന്‍തുടര്‍ന്ന് നമസ്കരിക്കുകയും ചെയ്യാവുന്നതാണ്. ഇത് വഴി മസ്ജിദുല്‍ ഹറമില്‍ അല്ലാഹുവിന്‍റെ റസൂലിന്‍റെ(സ) സുന്നത്ത് നിലനിര്‍ത്തുകയും, മറിച്ച് 11 ല്‍ കൂടുതല്‍ നമസ്കരിക്കുന്നവര്‍ക്ക് അങ്ങിനെയും ആവാം. ചുരുക്കത്തില്‍ ഒരിക്കലും മസ്ജിദുല്‍ ഹറമില്‍ ഒരൊറ്റ ഇമാമിന്‍റെ കീഴില്‍ 20 റക്അത്ത് തറാവീഹ് നമസ്കാരം നിര്‍വഹിക്കുന്നില്ല എന്നതാണ് സത്യം.

 ഈ വിഷയത്തെക്കുറിച്ച് ഡോ: വസിഉള്ള അബ്ബാസ് എന്ത് പറയുന്നു പറയുന്നു എന്ന് കാണാന്‍ താഴെയുള്ള വീഡിയൊ പ്ലേ ചെയ്യുക.
(ഡോ: വസിഉള്ള അബ്ബാസ് മദീന യൂനിവേര്‍സിറ്റിയില്‍ നിന്ന് ബിരുദവും മക്ക ഉമ്മുല്‍ഖുറാ യൂനിവേര്‍സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും നേടിയ പണ്ഡിതനാണ്.)


51 comments:

  1. ഒരു ഇമാം 8+2=10. (ഇതില്‍ 2 റകഅത് തറാവീഹാണോ വിത്ര്‍ ആണോ?).
    രണ്ടാമത്തെ ഇമാം 8+2=10ഉം കൂടെ 2+1=3 വിത്റും നിസ്കരിക്കുന്നു...
    പിന്നെ സൌദി അറേബ്യയിലെ എല്ലാ പള്ളിയിലും
    8+3 അല്ല. 20+3=23 നിസ്കരിക്കുന്ന മസ്ജിദുകളും ധാരാളം ഉണ്ട്.

    ReplyDelete
    Replies
    1. ആ മസ്ജിദ് ഇതൊക്കെയാണ് എന്നറിയാന്‍ താല്പര്യം ഉണ്ട്.....

      Delete
    2. താങ്കള്‍ ജിദ്ദയിലാണെങ്കില്‍ താങ്കളുടെ നമ്പര്‍ തരൂ....
      താങ്കളെ ഞാന്‍ ഇരുപതും മൂന്നും നിസ്കരിക്കുന്ന പള്ളിയില്‍ കൊണ്ട് പോകാം...

      Delete
  2. അല്ല, മക്കത്തും മദീനത്തും ഒക്കെ എത്ര റക'അത്ത് ആണെന്നാ ബ്ലോഗി പറയുന്നേ? 8 + 2 + 1 + 8 + 2 + 1 = 22 ?

    ReplyDelete
    Replies
    1. ശരിക്കും വായിക്കുക...... 2 ഇമാമുമാരുടെ കീഴില്‍ (അതായത് ഒരു ഇമാം 8+2=10 റക്അത്തും മറ്റൊരു ഇമാം 8+2=10 റക്അത്തും) നടപ്പില്‍ കൊണ്ട് വരാന്‍ തീരുമാനിച്ചു. അതായത് സുന്നത്തിനെ പിന്‍പറ്റണം എന്നുള്ളവര്‍ക്ക് ഒരു ഇമാമിനെ മാത്രം പിന്‍തുടര്‍ന്ന് 8+2=10 റക്അത്ത് നമസ്കരിച്ചതിന് ശേഷം 1 റക്അത്ത് വിത് റ് നമസ്കരിച്ചു നിര്‍ത്താവുന്നതാണ്. അത് തന്നെയാണ് സുന്നത്ത്. അതേസമയം അതില്‍ കൂടുതല്‍ നമസ്കരിക്കണം എന്ന് കടും പിടുത്തം ഉള്ളവര്‍ക്ക് അതോടൊപ്പം രണ്ടാമത്തെ ഇമാമിനെ പിന്‍തുടര്‍ന്ന് നമസ്കരിക്കുകയും ചെയ്യാവുന്നതാണ്.

      Delete
    2. താങ്കള്‍ പറഞ്ഞതനുസരിച്ച് ഒന്നാമത്തെ ഇമാം 8+2 നിസ്കരിച്ചു, ശേഷം രണ്ടാമത്തെ ഇമാം 8+2 നിസ്കരിച്ച ശേഷം എന്തിനാണാവോ 2+1 നിസ്കരിക്കുന്നത്...?
      ഇങ്ങനെ വളച്ചു പറയുന്നതിനേക്കാള്‍ എത്രയോ നല്ലതല്ലേ നേരെ പറയുന്നത്? 20 തറാവീഹും, 2+1 വിത്റും.

      Delete
    3. അങ്ങിനെ ചോദിച്ചാ .... (ആലോചനാ നിമാഗ്നന്‍ ആകുന്നു)... ക്ഷമിക്കുക, കണക്കില്‍ അല്പം പുറകോട്ടാ ..

      Delete
  3. അവസരത്തിനൊത്ത അറിവാണ് നല്കിയത് ....ആശംസകൾ .

    ReplyDelete
  4. അപ്പൊ മദീനയിലോ ....? മദീനയിലും ഇങ്ങനെയാണോ നിസ്കരിക്കുന്നത്....?
    ഈ പറഞ്ഞ കണക്കില്‍ ആണങ്കില്‍ രണ്ടാമത്തെ ഇമാം പതിമൂന്ന്‍ റകഅത് നിസ്കരിക്കുനുണ്ടല്ലോ ...ആ ഇമാമിന് 11 റകഅത് സുന്നത് വേണ്ടേ ...
    മുജാഹിദുകളെ.....പഠിച്ചോളൂ ...തരാവീഹിന്റെ തെളിവ് എന്താണന്നു ...
    ഒരു സ്വഹീഹായ ഹദീസിലും തരാവീന്റെ റകഅത് സ്ഥിരപെട്ടു വന്നിട്ടില്ല ...അപ്പോള്‍ സുന്നികള്‍ അടുത്ത തെളിവ് അയ ഇജ്മാഉ സ്വഹാബ നോക്കി ..അപ്പോള്‍ ഉമര്‍ (റ) 20 റകഅത് തറാവീഹ് നിസ്കരിച്ചതായി കണ്ടു.ഉമര്‍((( (റ ഒരിക്കലും നബി (സ്വ)എതിര് പ്രവര്‍ത്തിക്കുകയില്ല ...അതാണ് തരാവീഹിന്റെ തെളിവ് ..ഇത് ഇമാം സുയൂതി (റ),ഇമാം ഷാഫി(റ)ഇവരെപ്പോലോത ലോക പണ്ഡിതന്മാര്‍ അവരുടെ കിതബുകളില്‍ രേകപ്പെടുതിയതാണ് ....ഇവര്കൊന്നും കിട്ടാത അറിവ് കേരളത്തിലെ മുജാഹിദ് മൌലവിമാര്‍ക്ക് എവിദീന്നു കിട്ടി ....മറുപടി പ്രധീക്ഷിക്കുന്നു .....

    ReplyDelete
    Replies
    1. അതെങ്ങിനെയാണ് താങ്കള്‍ക്കു രണ്ടാമത്തെ ഇമാം 13 ആണ് നമസ്കരിക്കുക എന്ന് കിട്ടിയത് ? ബ്ലോഗ്‌ ശരിക്കും വായിച്ചില്ലേ സുഹൃത്തെ?

      ശരിക്കും വായിക്കുക...... 2 ഇമാമുമാരുടെ കീഴില്‍ (അതായത് ഒരു ഇമാം 8+2=10 റക്അത്തും മറ്റൊരു ഇമാം 8+2=10 റക്അത്തും) നടപ്പില്‍ കൊണ്ട് വരാന്‍ തീരുമാനിച്ചു. അതായത് സുന്നത്തിനെ പിന്‍പറ്റണം എന്നുള്ളവര്‍ക്ക് ഒരു ഇമാമിനെ മാത്രം പിന്‍തുടര്‍ന്ന് 8+2=10 റക്അത്ത് നമസ്കരിച്ചതിന് ശേഷം 1 റക്അത്ത് വിത് റ് നമസ്കരിച്ചു നിര്‍ത്താവുന്നതാണ്. അത് തന്നെയാണ് സുന്നത്ത്. അതേസമയം അതില്‍ കൂടുതല്‍ നമസ്കരിക്കണം എന്ന് കടും പിടുത്തം ഉള്ളവര്‍ക്ക് അതോടൊപ്പം രണ്ടാമത്തെ ഇമാമിനെ പിന്‍തുടര്‍ന്ന് നമസ്കരിക്കുകയും ചെയ്യാവുന്നതാണ്.

      Delete
    2. നിങ്ങള്‍ക്ക് തരാവിഹ് എല്ലാ മാസവും ഉണ്ടോ ? ഉണ്ടങ്കില്‍ എല്ലാ മാസവും തരാവിഹ് നിസ്കരിക്കുന്ന പള്ളി കാണിച്ചു തരാന്‍ കഴിയുമോ ?.......

      Delete
  5. (മുജാഹിദുകളെ.....പഠിച്ചോളൂ)..SAIFUUU YENNA PADIPPICHU KONDAA.RAMALANIL RASOOL(S)YETHRA RAKATHANU NAMASKARIKAAR YENNU AYISHA(R)ANHAYODU CHODIKUNNA ORU HADEES IMAM BUKARI REPORT CHEYUUNUND ADIL 11 KOODARILLA YENNAU PARAYUNNAD,APPO ADU AYISHA MANAPOORVAM NUNA PARANJADANO?INY ADU THARAVEEH ALLENGIL YENDINU IMAM BUGARI ADU THARAVEEH YENNA ADHYAYATHIL ULPEDUTHI...മറുപടി പ്രധീക്ഷിക്കുന്നു .

    ReplyDelete
    Replies
    1. എന്നാ കേട്ടോളു ..നിങ്ങള്‍ ആ പറഞ്ഞ ഹദീസ് നല്ലവണ്ണം പഠിക്കാത്തതിന്റെ കുഴപ്പം ആണ് ..അതില്‍ وغيرها എന്നൊരു വേഡ് ആ പറഞ്ഞ ഹദീസില്‍ ഉണ്ട് അതിനര്‍ത്ഥം അല്ലാത്തപ്പോഴും എന്നാണ് ...തരാവിഹ് റംസാന്‍ അല്ലാത്തപ്പോള്‍ നിസ്ക്കരിക്കരുണ്ടോ ...? പിന്നെ നിങ്ങളുടെ (മുജാഹിടുകളുടെ) പഴയ പാഠപുസ്തകത്തില്‍ തരാവിഹ് 20 റകഅത് ആണ് എന്ന് നിങ്ങള്‍ എഴുതിയില്ലേ ...പിന്നെ ഇമാം സുയൂതി (റ) പറയുന്നു. താറാവിന്റെ എണ്ണം ഒരു സ്വഹീഹായ ഹദീസിലും സ്ഥിര പെട്ട് വന്നിട്ടില്ല ..അത് കൊണ്ട് അടുത്ത തെളിവായ ഇജ്മാഉ സ്വഹാബ നോക്കി .അപ്പോള്‍ ഉമര്‍ റ 20 റകഅത് നിസ്ക്കരിച്ചതായി കണ്ടു ..അത് ഷാഫി റ ,സുയൂതി റ ,ഇവരെപ്പോലോത ലോക പണ്ഡിതന്മാര്‍ അവരുടെ കിതബുകളില്‍ രേകപ്പെടുതിയതാണ് ....പിന്നെ സ്വഹീഹുല്‍ ബുഖാരി അവര്‍ക്കൊന്നും മനസ്സിലായിട്ടില്ലേ....അവരൊന്നും ആ ഹദീസ് കണ്ടിട്ടില്ലേ..
      തൌഹീദ് തിരുതിയവര്‍ക്ക് എന്ത് തരാവിഹ്..................
      പറ്റുമെങ്കില്‍ ആ ഹദീസും അതിന്റെ ശരഹും വായിക്ക് ...അറബി അറിയും എങ്കില്‍ കറക്റ്റ് അര്‍ഥം വെച്ച് നോക്കു ....ആരെങ്കിലും എന്തെന്കികും പറയുന്നത് കേട്ട് വിലംബരുത് ...സ്വഹീഹുല്‍ ബുഖാരി നേരിട്ട് അര്‍ഥം വെക്കാന്‍ ഞാനും നിങ്ങളൊന്നും വളര്‍ന്നിട്ടില്ല ..അതിനാണ് അതിന്റെ ശരഹ് എടുത്ത് വായിക്കാന്‍ പറയുന്നത് ശരഹ് നിങ്ങളെ മുറിയന്‍ മൌലവിമാര്‍ എഴുതിയതല്ല ലക്ഷകണക്കിന് ഹദീസ് മനപ്പടമുള്ളവര്‍ എഴുതിയതാണ് ...നിങ്ങളുടെ തരാവിഹ് യഥാര്‍ത്ഥ ആയി പരികനിക്കുകയില്ല കാരണം നിങ്ങള്‍ക്ക് റംസാന്ഇല്‍ പ്രത്യേക നിസ്കാരം തെന്നെയില്ലല്ലോ ....

      Delete
    2. �� തറാവീഹ് നമസ്കാരം ��

      ⚡പതിനൊന്ന് റക്അത്താണ് സുന്നത്ത് ⚡

      ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസ് കാണുക.

      عن أبي سلمة بن عبد الرحمن أنه أخبره أنه سأل عائشة رضي الله عنها كيف كانت صلاة رسول الله صلى الله عليه وسلم في رمضان فقالت ما كان يزيد في رمضان ولا في غيره على إحدى عشرة ركعة، يصلي أربعا فلا تسأل عن حسنهن وطولهن، ثم يصلي أربعا فلا تسأل عن حسنهن وطولهن، ثم يصلي ثلاثا، فقلت: يا رسول الله، أتنام قبل أن توتر. قال: ” يا عائشة، إن عيني تنامان، ولا ينام قلبي – بخارى ج:4 ص-251

      ‘അബൂസലമതുബ്നു അബ്ദുറഹിമാന്‍ ആയിഷ(റ)യോട് നബി(സ)യുടെ റമദാനിലെ നമസ്കാരം എങ്ങനെയായിരുന്നു വെന്ന് ചോദിച്ചു. ആയിഷ(റ) പറഞ്ഞു. റമദാനിലും അല്ലാത്ത കാലത്തും തിരുമേനി പതിനൊന്ന് റക്അത്തിനേക്കാള്‍ അധികരിപ്പിചിരുന്നില്ല. നബി(സ) നാല് റക്അത്ത് നമസ്കരിക്കും. അതിന്‍റെ ഭംഗിയും ദൈര്‍ഘ്യവും ചോദിക്കേണ്ടതില്ല. പിന്നെയും നാല് റക്അത്ത് നമസ്കരിക്കും. അതിന്‍റെ ദൈര്‍ഘ്യവും ഭംഗിയും ചോദിക്കരുത്. പിന്നെ മൂന്ന് റക്അത്ത് നമസ്കരിക്കും. അപ്പോള്‍ ഞാന്‍ ചോദിച്ചു. അല്ലാഹുവിന്‍റെ റസൂലെ, വിത്റ് നമസ്കരിക്കുന്നതിന് മുന്‍പ് താങ്കള്‍ ഉറങ്ങുകയാണോ? തിരുമേനി പറഞ്ഞു: ആയിശാ! എന്‍റെ രണ്ട് കണ്ണുകള്‍ മാത്രമാണ് ഉറങ്ങുന്നത്. ഹൃദയം ഉറങ്ങുന്നില്ല.
      ഈ ഹദീസും നബി(സ) മൂന്ന് ദിവസം പള്ളിയില്‍ നിന്ന് ജമാഅത്തായി നമസ്കരിച്ചു എന്ന ആദ്യത്തെ റിപ്പോര്‍ട്ടും മുമ്പില്‍ വച്ച് പരിശോദിച്ചാല്‍ താഴെ കൊടുക്കുന്ന കാര്യങ്ങള്‍ ഗ്രഹിക്കാം.
      1) ഈ രണ്ടു സംഭവവും റിപ്പോര്‍ട്ട് ചെയ്തത് ആയിശ(റ)യാണ്. അപ്പോള്‍ ഈ വിഷയവുമായി ആയിശ(റ) ക്ക് നല്ല പരിചയവും അറിവുമുണ്ട്.

      2) നബി(സ)യുടെ രാത്രി നമസ്കാരത്തെ സംബന്ധിച്ച് അന്വേഷിച്ച അബൂസലമത്ത് ഒരു താബിഅ് ആയിരുന്നു. ഇദ്ദേഹം നബി(സ)യെ കണ്ടിട്ടില്ല.

      3) നബി(സ)യുടെ റമദാനിലെ രാത്രിനമസ്കാരത്തെ സംബന്ധിച്ച്(റക്അത്തിനെ പറ്റി) ആണ് അദ്ദേഹം അന്വേഷിച്ചത്.

      4) നബി(സ)യുടെ ഖിയാമുറമദാനിന്‍റെ റക്അത്തുകളുടെ എണ്ണം പതിനൊന്നില്‍ കൂടുതല്‍ ആവാറുണ്ടായിരുന്നില്ല.

      അപ്പോള്‍ നബി(സ)യുടെ ഖിയാമുറമദാനിനെ കുറിച്ചറിയുകയും സംഭവം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത ആയിശ(റ)യോട് തിരുമേനിയുടെ അന്ത്യവിയോഗത്തിനു ശേഷം ഒരു താബിഅ് ആയ അബൂസലമത്ത് അന്വേഷിച്ചപ്പോള്‍ അവര്‍ കൊടുത്ത പതിനൊന്നിനേക്കാള്‍ അധികരിപ്പിക്കാറില്ല എന്ന മറുപടിയില്‍ നിന്ന് പള്ളിയില്‍ വച്ച് നമസ്കരിച്ച മൂന്ന് ദിവസത്തെ നമസ്കാരവും പതിനൊന്ന് റക്അത്തിനേക്കാള്‍ അധികരിച്ചിട്ടില്ലെന്ന് വ്യക്തമാവുന്നു. നബി(സ)യുടെ മരണം വരെ ഇതിനേക്കാളധികം ആയിശ(റ)യുടെ അറിവോട് കൂടി നമസ്കരിച്ചിട്ടില്ലെന്ന് മനസ്സിലാക്കാന്‍ മറ്റു തെളിവുകളുടെ ആവശ്യം ഇനിയില്ലല്ലോ.

      Delete
  6. അപ്പോള്‍ രണ്ടാമത്തെ ഇമാം 10 + 3 = 13 ആവില്ലേ ?

    ReplyDelete
    Replies
    1. ശരിക്കും വായിക്കുക...... 2 ഇമാമുമാരുടെ കീഴില്‍ (അതായത് ഒരു ഇമാം 8+2=10 റക്അത്തും മറ്റൊരു ഇമാം 8+2=10 റക്അത്തും) നടപ്പില്‍ കൊണ്ട് വരാന്‍ തീരുമാനിച്ചു. അതായത് സുന്നത്തിനെ പിന്‍പറ്റണം എന്നുള്ളവര്‍ക്ക് ഒരു ഇമാമിനെ മാത്രം പിന്‍തുടര്‍ന്ന് 8+2=10 റക്അത്ത് നമസ്കരിച്ചതിന് ശേഷം 1 റക്അത്ത് വിത് റ് നമസ്കരിച്ചു നിര്‍ത്താവുന്നതാണ്. അത് തന്നെയാണ് സുന്നത്ത്. അതേസമയം അതില്‍ കൂടുതല്‍ നമസ്കരിക്കണം എന്ന് കടും പിടുത്തം ഉള്ളവര്‍ക്ക് അതോടൊപ്പം രണ്ടാമത്തെ ഇമാമിനെ പിന്‍തുടര്‍ന്ന് നമസ്കരിക്കുകയും ചെയ്യാവുന്നതാണ്.

      Delete
    2. ഇത് വായിക്കാന്‍ ലോകത്തുള്ള എല്ലാ മുസ്‌ലിംകളോടും പറയേണ്ടി വരും, അതിലും നല്ലത് ഹറമില്‍ സംസം വെള്ളം വെച്ചതുപോലെ ഒരുപാട് സ്ഥലത്ത് ഈ നിയമത്തിന്‍റെ പരസ്യം വെക്കുന്നതാ.......

      Delete
    3. hadeesil vannitundo koodudal namaskarikkanam enn kadum pidittam ullavark adodoppam randamatte imamine pintudarn namaskarikkam enn....adyatte iamam 10 raka'at 2 matte imama 10+3 rakat ee kramangalil alle namaskarikunnad makkahyilum madinayilum...

      Delete
  7. ഇമാം മാലികിന്റെ കിതാബായ മുവത്വയിൽ ഉമർ(റ) തമീമു ധാരിയോടും ഉബയിബ്നു കഅഭിനോടും ജനങൾക്ക് ഇമാമായി നിന്ന് നമ്സക്സരിക്കാൻ കല്പിച്ചതു 11 റകാഅത് ആണ് . അല്ലാതെ 23 അല്ല . വിശുദ്ധ കുർആൻ കഴിഞ്ഞാൽ എത്രവും ആധികാരികമായി മുസ്ലിം ലോകം കാണുന്ന സഹീഹ് ബുഖാരിയിൽ "കിതാബു തരാവീഹ് " എന്നാ അദ്ധ്യായത്തിനു കീഴിൽ ആഇശ(റ) പറയുന്നു " നബി (സ) പതിനൊന്നാണ് നിസ്കരിച്ചത് എന്ന്. പ്രസ്തുത ഹദീസ് തെളിവ് മതിയല്ലോ അല്ലാഹുവിൽ കര്മം സ്വീകാര്യമാവാൻ. അഭിപ്രായ വ്യത്യാസം ഉണ്ടെഗിൽ അല്ലാഹുവിന്റെ കിതാബിലെക്കും രസൂലിന്റെ ചര്യയിലെക്കും മടക്കാൻ അല്ലെ കല്പന ? അത് ചെയ്യുനവർ ആരായാലും കുറ്റകാർ ആവില്ല . ഇന്ഷാ അല്ലാഹ് .

    ReplyDelete
    Replies
    1. നിങ്ങള്‍ ആ പറയുന്ന ഹദീസ് ഇമാം സുയൂതിയെ പോലുള്ള ലോക പണ്ഡിതന്മാര്‍ കണ്ടിട്ടില്ലേ .....അതിനു അവര്‍ ശരഹ് എഴുതിയത് കണ്ടില്ലേ ....അത് താറാവിന്റെ തെളിവ് അല്ല എന്നു തന്നയാണ് അവര്‍ പറയുന്നത് ....പിന്നെ നിങ്ങളുടെ മുന്‍കാല പണ്ടിതന്മ്മാരെ (നിങ്ങളുടെ പഴയ മദ്രസ്സ പാഠപുസ്തകം ) അവരൊന്നും ആ ഹദീസ് കണ്ടില്ലേ ....മറുപടി പ്രദീക്ഷിക്കുന്നു .......

      Delete
    2. റമദാനില്‍ ആണെങ്കിലും അല്ലാത്തപ്പോഴും, എന്ന് പറയുമ്പോ
      അത് വിത്‌ര്‍ അല്ലെ?

      Delete
  8. hadeesil vannitundo koodudal namaskarikkanam enn kadum pidittam ullavark adodoppam randamatte imamine pintudarn namaskarikkam enn....adyatte iamam 10 raka'at 2 matte imama 10+3 rakat ee kramangalil alle namaskarikunnad makkahyilum madinayilum.....

    ReplyDelete
  9. അപ്പോൾ ഹറമിൽ ആദ്യത്തേ ഇമാമിന് സുന്നത്ത് 10 രകഅത്തും രണ്ടാമത്തെ ഇമാമിനു സുന്നത്ത്13 രകഅതും. ഇത് വൈരുദ്ദ്യ്മല്ലേ. വിശുദ്ധ ഇസ്ലാമിനെ സ്വന്തം നിലയിൽ വിശദീകരിക്കാൻ ശ്രമിച്ചാൽ ഇതിലും വലിയ അമളി പറ്റും.

    ReplyDelete
    Replies
    1. സുഹൃത്തെ, വായിക്കുമ്പോള്‍ പൂര്‍ണ്ണമായും വായിക്കുക. ഇവിടെ ആദ്യത്തെ ഇമാം ആണ് സുന്നത്തിനെ പിന്‍ പറ്റുന്നത. രനാമത്തെ ഇമാം അങ്ങിനെ ചെയ്യുന്നു എന്ന് പറഞ്ഞില്ലല്ലോ. സ്വന്തം നിലക്കല്ല ഇത് വ്യാഖ്യാനിച്ചത്. സൗദി അറേബ്യയിലെ പണ്ഡിതന്മാരുടെ വാക്കുകളി നിന്നുമാണ്. അതിനാണ് അവരുടെ വീഡിയൊ ക്ലിപ്പ് കൂടി ഇതില്‍ ചേര്‍ത്തത്.

      Delete
    2. രണ്ടാമത്തെ ഇമാം പിന്നെന്താ ചെയ്യുന്നത്,...?

      Delete
  10. അസ്സലാമു അലൈക്കും,
    റംദാന്‍ കഴിഞ്ഞാലും എല്ലാവരും സുബഹി ജമാഅത്തിനു പള്ളിയില്‍ വരുമെന്ന് പ്രതീക്ഷിയ്ക്കുന്നു. ഈ താല്‍പര്യം ഫര്‍ള്ള് നമസ്കാരത്തില്‍ കാണിച്ചാല്‍ എത്ര നന്നായിരുന്നു..!

    ReplyDelete
  11. (((അങ്ങിനെയിരിക്കെ എന്തുകൊണ്ടാണ് മക്കയിലെ മസ്ജിദുല്‍ ഹറമില്‍ മാത്രം 11 ല്‍ കൂടുതല്‍ റക്അത്ത് താറാവീഹ് നമസ്കരിക്കുന്നത് എന്ന് ചോദിച്ചാല്‍, സൗദി രാജാവായിരുന്ന അബ്ദുല്‍ അസീസ്‌ ഇബ്നു സൗദ്‌ രാജാവ് മസ്ജിദുല്‍ ഹറമില്‍ യഥാര്‍ത്ഥ സുന്നത്തായ 8 റക്അത്ത് താറാവീഹ് നമസ്കാരം നടപ്പില്‍ കൊണ്ട് വരാന്‍ തീരുമാനമെടുക്കുകയും അതിനെക്കുറിച്ച് അവിടുത്തെ പണ്ഡിതസഭയോട് അഭിപ്രായം ആരായുകയും ചെയ്തു.)))

    ഇതില്‍ നിന്നും ഒരു കാര്യം മനസിലാക്കാം, അബ്ദുല്‍ അസീസ്‌ രാജാവിന് മുന്‍പുള്ള കാലം മക്കയില്‍ ഇരുപതു റകഅത് ആയിരുന്നു എന്ന്‍...

    ReplyDelete
  12. ഒരാള്‍ രാത്രി നിസ്കാരം 11-ല്‍ അധികരിപ്പിച്ചാല്‍ അത് സുന്നതാണോ.ബിദ്-ത്‌ ആണോ.3-മത്തെ പത്തില്‍ റിയാദിലെ മിക്ക പള്ളികളിലും ഇശായ്ക്ക് ശേഷം 6 ഉം പിന്നെ രാത്രിയില്‍ 1 മണിക്ക് ശേഷം 4-ഉം 3 രകഅത് വിതറും നിസ്കരിക്കുന്നു.ചില പള്ളികളില്‍ അതില്‍ കൂടുതലും നിസ്കരിക്കുന്നു.അതായതു എങ്ങനെയായാലും 11-ല്‍ കൂടുതല്‍ 3-അം പത്തില്‍ റിയാദിലെ കുറേ പള്ളികളില്‍ നിസ്കരിക്കുന്നു.അപ്പോള്‍ ഇതിന്റെ അര്‍ഥം 11 മാത്രം നിസ്കരിക്കാവൂ എന്നോ അല്ലെങ്കില്‍ 20 തന്നെ നിസ്കരിക്കണം എന്നോ കടുംപിടുത്തം വേണ്ട എന്നല്ലേ.11 കാരില്‍ നിന്നും 20-ന്‍റെ ആളുകളില്‍ നിന്നും മറുപടി പ്രതീക്ഷിക്കുന്നു.തര്‍ക്കത്തിന് വേണ്ടിയല്ല ഒരു അന്വേഷണം മാത്രം.

    ReplyDelete
    Replies
    1. സഹോദര കൃത്യമായ മറു പടി ഇതാ ഇവടെ

      മുഴുവൻ കാണുക
      http://www.youtube.com/watch?v=CSmLqGBqn-E

      Delete
  13. //... എന്നാല്‍ പണ്ഡിതസഭയിലുള്ള വിവിധ പണ്ഡിതന്മാര്‍ എല്ലാവരും ഒരുമിച്ച് വിവേകപൂര്‍ണ്ണമായ ഒരു തീരുമാനത്തില്‍ എത്തിചേരുകയും ചെയ്തു.." \\

    ഈ പരിപാടി 'വിവേകപൂര്ന്നമായി' എന്നാണോ ബ്ലോഗ്ഗറുടെ അഭിപ്രായം?
    11 ല്‍ കൂടുതല്‍ നമസ്ക്കാരം ബിദ് അത്താനെന്നായിരിക്കുമല്ലോ നിങ്ങളുടെയും അഭിപ്രായം.
    അപ്പോള്‍ (ബിദഅത്തായ) കൂടുതല്‍ റക്അത്തുകള്‍ നമസ്ക്കരിക്കാനുള്ള വകുപ്പ് ഉണ്ടാക്കിക്കൊടുക്കുന്നത് വിവേകപൂര്ന്നമല്ലല്ലോ വിവേകശൂന്യമല്ലേ? തെറ്റല്ലേ ?

    എന്ത് പറയുന്നു?

    ReplyDelete
  14. ഇന്നലെ മസ്ജിദുല്‍ ഹറമില്‍ തറാവീഹില്‍ പങ്കെടുത്തു. അല്‍ഹംദുലില്ലഹ്.....

    ഈ ബ്ലോഗില്‍ പറയുന്ന പ്രകാരം ഞാന്‍ ഇരുന്ന ഭാഗത്ത് നിന്നും ആരും തന്നെ പത്ത്‌ റകഅതു നിസ്കരിച്ചു പിന്നെ ഒരു റകഅതും നിസ്കരിച്ചു പോകുന്നത് കണ്ടില്ല...
    ഈ 11 നിസ്കരിക്കുന്ന വഹാബികള്‍ മക്കത്ത് വരുന്നില്ലായിരിക്കും... അല്ലെങ്കില്‍ മക്കത്തു വരുമ്പോള്‍ സുന്നികളെ പോലെ 20 നിസ്കരിക്കുന്നുണ്ടായിരിക്കും...
    ഏതായാലും ഞാന്‍ ഇരുന്ന വിശാലമായ ഭാഗത്ത്‌ ഒരു പതിനൊന്നിന്റെ അനുയായിയെ കാണാന്‍ കഴിഞ്ഞില്ല.... അല്ഹമ്ദുലില്ലഹ്...

    ReplyDelete
  15. http://www.youtube.com/watch?v=CSmLqGBqn-E

    ReplyDelete
  16. ആയിഷ (റ ) നിന്നും ഉദ്ദരിച്ച സ്വഹീഹായ ഹദീസുകളിൽ നിന്നും , നബി (സ ) റമദാനിലും അല്ലാത്തപ്പോഴും , തറാവീഹെന്നോ ഖിയാമുല്ലൈലെന്നൊ വിത്യാസമില്ലാതെ 11 ൽ കൂടുതൽ നമസ്കരിച്ചിട്ടില്ല എന്ന് വ്യക്തമായി മനസ്സിലാക്കാവുന്നതാണ് . സുന്നത്തിനെ പിൻപറ്റണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഇത് മതിയായ തെളിവാണ്. അങ്ങിനെയുള്ളവർക്ക് പിന്നെ ദുര്ബലമായ ഹദീസുകളിലേക്കും മക്കയിലേക്കും നോക്കേണ്ട ആവശ്യമില്ല. റസൂൽ (സ) ൽ നിന്ന് സ്ഥിരപ്പെട്ട ഒരു കാര്യത്തിനു വിരുദ്ധമായി മറ്റു തെളിവുകൾ മെനഞ്ഞുണ്ടാക്കുന്നത് എന്തിനാണ്?

    ReplyDelete
    Replies
    1. റമദാനിലും അല്ലാത്തപ്പോഴും തറാവീഹ് ഉണ്ടോ?

      Delete
  17. നിങ്ങള്‍ക്ക് തറാവിഹ് എല്ലാ മാസവും ഉണ്ടോ ?
    ഉണ്ടങ്കില്‍ എല്ലാ മാസവും തറാവിഹ് നിസ്കരിക്കുന്ന പള്ളി ലോകത്ത് കാണിച്ചു തരാന്‍ കഴിയുമോ ?.......

    ReplyDelete
  18. Muhammad Nabi padippichad Quranilekum Hadeethilekum ningal Nokkuka. Ennu


    Volume 3, Book 32, Number 230 :
    Narrated by Abu Salama bin 'Abdur Rahman
    That he asked 'Aisha "How was the prayer of Allah's Apostle in Ramadan?" She replied, "He did not pray more than eleven Rakat in Ramadan or in any other month. He used to pray four Rakat ... let alone their beauty and length... and then he would pray four... let alone their beauty and length... and then he would pray three Rakat (Witr)." She added, "I asked, 'O Allah's Apostle! Do you sleep before praying the Witr?' He replied, 'O 'Aisha! My eyes sleep but my heart does not sleep."

    Edu Sahih al Bukhariyil ullad....


    Vimarshikkunna ellavarum onnu vayikan sramikkuka....

    ReplyDelete

  19. തറാവീഹ് 20 റകഅത്ത്‌, തെളിവുകളിലൂടെ
    തറാവീഹ് 20 റകഅത്ത്‌, തെളിവുകളിലൂടെ
    പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ദ റമളാന്‍ മാസത്തിലെ വളെരെ ശ്രേഷ്ടമായ നിസ്കാരമാണ് തറാവീഹ് , അത് 20 റകഅത്തായി മുസ്ലിം ലോകം ഒരു അഭിപ്രായ വ്യത്യാസത്തിനും ഇടം നല്‍കാതെ നിര്‍വ്വഹിച്ചു പോരുന്നു, എന്നാല്‍ ഈയടുത്ത്‌ സമുദായത്തില്‍ തലപൊക്കിയ ബിദഈ കക്ഷികള്‍ ഇസ്ലാമിന്റെ എല്ലാ ആരാധനാ കര്‍മ്മങ്ങളെ വികലമാക്കിയവര്‍, തറാവീഹ് നിസ്കാരത്തിലും കൈ കടത്തി, 20 റകഅത്തിനെ 8 ആക്കി ഇപ്പോള്‍ 8-ല്‍ നിന്ന് പൂജ്യത്തിലേക്കും…. അള്ളാഹു അവരുടെ ശര്റില്‍ നിന്ന് നമ്മെ എല്ലാവരെയും കാത്തു കൊള്ളട്ടെ (ആമീന്‍ )
    നബി(സ്വ)തറാവീഹ് എത്ര റക്അതാണ് നിസ്കരിച്ചിരുന്ന തെന്ന് സ്വഹാബിമാരുടെ പ്രവര്‍ത്തനത്തില്‍ നിന്നു മനസ്സിലാക്കാം. അവര്‍ ഇരുപത് നിസ്കരിച്ചതായി തെളിഞ്ഞാല്‍ അതു തന്നെയാണ് തറാവീഹിന്റെ എണ്ണം. അതുതന്നെയായിരിക്കുമല്ലോ നബി (സ്വ) യും നിസ്കരിച്ചിരിക്കുക. കാരണം നബി(സ്വ)യില്‍ നിന്ന് മതം പഠിച്ചവരാണ് സ്വഹാബത്. പ്രവാചകര്‍ (സ്വ) ചെയ്യാത്തതും ഇസ്ലാമിക വിരുദ്ധവുമായ ഒന്നും അവര്‍ ചെയ്യുമെന്ന് വിശ്വസിക്കാന്‍ നിര്‍വാഹമില്ല. ഇമാം സുബ്കി (റ) എഴുതി:
    അബൂഹുറയ്റഃ (റ) യില്‍ നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു: “റമളാനില്‍ വിശ്വാസ ത്തോടെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് ആരെങ്കിലും നിന്നു നിസ്കരിച്ചാല്‍ അവന്റെ എല്ലാ മുന്‍പാപങ്ങളും പൊറുക്കപ്പെടുന്നതാണ്” (ബുഖാരി, മുസ്ലിം). റമളാനിലെ തറാവീഹ് സുന്നതാണെന്ന് ഈ ഹദീസ് തെളിയിക്കുന്നു. ഇബ്നുതൈമിയ്യഃ പറയുന്നു: “തറാവീഹില്‍ ജമാഅത് അനാചാരമല്ല, സുന്നതാകുന്നു. നബി(സ്വ) ജമാഅതായാണ് തറാവീഹ് നിസ്കാരം നിര്‍വഹിച്ചത്” (ഇഖ്തിളാഉസ്വിറാത്വുല്‍ മുസ്തഖീം പേ. 254).
    തറാവീഹ് നിസ്കാരം തന്നെയില്ലെന്നു വാദിക്കുന്നവര്‍ക്ക് മറുപടിയാണ് ഇബ്നു തൈ മിയ്യഃ യുടെ ഈ വരികള്‍. ഇമാം റാഫിഈ (റ) എഴുതുന്നു: “തറാവീഹ് നിസ്കാരം ഇരുപത് റക്അതാകുന്നു. പത്തു സലാമോടു കൂടെയാണതു നിര്‍വഹിക്കേണ്ടത്. അബൂഹനീഫഃ (റ), അഹ്മദ് (റ) എന്നിവരും ഈ അഭിപ്രായക്കാ രാണ്. ഒരു ഹദീസ് ഈ വിഷയത്തില്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുണ്ട്. നിശ്ചയം, നബി (സ്വ) ജനങ്ങളെയും കൂട്ടി ഇരുപത് റക്അത് നിസ്കരിച്ചു” (ശര്‍ഹുല്‍ കബീര്‍ 4/264).
    ഇബ്നുഅബ്ബാസ് (റ) വില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: “നിശ്ചയം നബി (സ്വ) റമളാനില്‍ ഇരുപത് റക്അതും വിത്റും നിസ്കരിച്ചിരുന്നു” (തല്‍ഖീസ്വല്‍ ഹബീര്‍, 4/264).
    “ഉമര്‍ (റ) ഒരു ഇമാമിന്റെ നേതൃത്വത്തില്‍ തറാവീഹ് നിസ്കാരം സംഘടിപ്പിച്ചപ്പോഴും ഇരുപത് റക്അതായിരുന്നു നിസ്കരിച്ചിരുന്നത്”. ഇബ്നുഖുദാമഃ (റ) പറയുന്നു:
    “ഈ വിഷയത്തില്‍ നമുക്കുള്ള തെളിവ് ഉമര്‍(റ)ഉബയ്യുബ്നു കഅ്ബ്(റ)വിന്റെ നേതൃ ത്വത്തില്‍ ജനങ്ങളെ ഒരുമിച്ചുകൂട്ടി ഇരുപത് റക്അതായിരുന്നു നിസ്കരിച്ചത് എന്ന താണ്” (അബൂദാവൂദ്, അല്‍മുഗ്നി, 1/834).
    ഇബ്നു അബീശൈബഃ(റ)തന്റെ മുസ്വന്നഫില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു: “യഹ്യബ്നു സഈദ്(റ)വില്‍ നിന്ന് നിവേദനം: ഉമര്‍ (റ) ഒരു പുരുഷനോട് ജനങ്ങളെ കൂട്ടി ഇരുപത് റക്അത് നിസ്കരിക്കാന്‍ കല്‍പ്പിച്ചു” മുസ്വന്നഫ് 2/285).
    സ്വഹാബതും അവരെ അനുഗമിച്ച താബിഉകളും ഇരുപത് റക്അതായിരുന്നു തറാവീഹ് നിസ്കരിച്ചിരുന്നത്. ഇക്കാര്യം ഇബ്നുതൈമിയ്യഃ തന്നെ വ്യക്തമാക്കുന്നു.
    “അബ്ദുറഹ്മാനുസ്സലമി (റ) വില്‍ നിന്ന് നിവേദനം: അലി (റ) റമളാനില്‍ ഖാരിഉകളെ വിളിച്ചു. അവരില്‍ നിന്ന് ഒരാളോട് ജനങ്ങള്‍ക്ക് നേതൃത്വം നല്‍കി ഇരുപത് റക്അത് നിസ്കരിക്കാന്‍ കല്‍പ്പിച്ചു. അലി (റ) ആയിരുന്നു വിത്റ് നിസ്കാരതിന് നേതൃത്വം നല്‍കിയിരുന്നത്” (മിന്‍ഹാജുസ്സുന്നതിന്നബവിയ്യഃ 4/224).
    സ്വഹാബത് ഉള്‍പ്പെടെയുള്ള ലോകമുസ്ലിംകള്‍ തറാവീഹ് ഇരുപത് റക്അതാണെന്ന വിഷയത്തില്‍ ഏകോപിച്ചിരിക്കുന്നു. “ഞങ്ങള്‍ അപ്രകാരം ചെയ്തിരുന്നു.” ‘അവര്‍ അപ്രകാരം ചെയ്തിരുന്നു’ തുടങ്ങിയ പ്രയോഗങ്ങള്‍ സ്വഹാബതിന്റെ ഇജ്മാഇനെ യാണ് വ്യക്തമാക്കുന്നത്. ധാരാളം ഹദീസുകളില്‍ ഇത്തരം പ്രയോഗങ്ങള്‍ കാണാം.
    ഇമാം ബൈഹഖി സാഇബ് (റ) ല്‍ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: “ഞങ്ങള്‍ (സ്വഹാബത്) ഉമര്‍ (റ) ന്റെ കാലത്ത് ഇരുപത് റക്അതും വിത്റും നിസ്കരി ക്കുന്നവരായിരുന്നു.”
    ഈ ഹദീസിന്റെ പരമ്പര സ്വഹീഹാണെന്ന് ഇമാം നവവി (റ) പറഞ്ഞിരിക്കുന്നു. സ്വഹീഹായ പരമ്പരയിലൂടെ ഇമാം ബൈഹഖി നിവേദനം ചെയ്യുന്നു:
    “സ്വഹാബിമാര്‍ ഉമര്‍(റ)വിന്റെ കാലത്ത് റമളാന്‍ മാസത്തില്‍ ഇരുപത് റക്അത് നിസ് കരിച്ചിരുന്നു. ഉസ്മാന്‍(റ)ന്റെയും അലി(റ)ന്റെയും കാലത്തും അവര്‍ ഇരുപതായിരുന്നു നിസ്കരിച്ചിരുന്നത്” (സുനനുല്‍ ബൈഹഖി 4/61).
    ചുരക്കത്തില്‍ തറാവീഹ് ഇരുപതാണെന്ന് പ്രസ്താവിക്കുന്ന ധാരാളം ഹദീസുകള്‍ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അതിനുള്ള തെളിവുകള്‍ പകല്‍ പോലെ വ്യക്തമായിരിക്കെ അതിനെയല്ലാം അവഗണിച്ചു, സ്വന്തമായി മതത്തില്‍ നിയമനിര്‍മ്മാണം നടത്തുന്നവര്‍ പ്രവാചക ചര്യയെ അവമതിച്ചവരാണ് അള്ളാഹു അവരുടെ ശര്റില്‍ നിന്ന് നമ്മെ എല്ലാവരെയും കാത്തു കൊള്ളട്ടെ (ആമീന്‍ )

    ReplyDelete
    Replies
    1. ശർറ്‌ എന്ന് ഉദേശിച്ചത് "11എന്ന സ്ഥിരപ്പെട്ട പ്രവാചക ചര്യയിൽ നിന്നും ആയിരിക്കുമല്ലോ...

      Delete
  20. Eee Last commentintinu shesham blog mothalaaleente address illa. Allah adheham kudungi poyennu thonnunnu. Aarkelum tharaveehine kurich samshayam undel 9633594202 Il vilik. Aanathamulla mujahidukale vellu vilikunnu. Viliku ningal

    ReplyDelete

  21. لم يثبت في حديث النبي شيء عن عدد ركعات صلاة التراويح، إلا أنه ثبت من فعله عليه الصلاة والسلام أنه صلاها إحدى عشرة ركعة كما بينت ذلك أم المؤمنين عائشة حين سُئلت عن كيفية صلاة الرسول في رمضان، فقالت: " ما كان رسول الله يزيد في رمضان ولا في غيره على إحدى عشرة ركعة، يصلي أربعًا، فلا تسأل عن حسنهن وطولهن، ثم يصلي أربعًا

    ReplyDelete
  22. ഒരു മുസ്ലിമിന് ഇദ് ദാരാളം മതി "ആയിഷ ഉമ്മ "(ഉമ്മഹാത്തുൽ മുഹ്മിനീൻ ) അവിടെന്ന് പ്രഖ്യപിക്കുകയും ചെയ്തു.......
    അത് 11 കൂടിയിട്ടില്ലെന്നു, !!""
    20, 23, 39, 40,,,,, Etc
    സുന്നത്തിനെ എങ്ങനെ ഒഴിവാക്കാം എന്നുള്ള വാഷി കേവല പൈശാചികം മാത്രം..

    ReplyDelete
  23. ഒന്ന് ചോദിക്കട്ടെ സാധാരണക്കാരായ സത്യവിശ്വാസി തറാവീഹ് നിസ്‌ക്കരിക്കാണോ?
    അല്ല രണ്ടു കൂട്ടർക്കും രണ്ടു അഭിപ്രായം ആണ്. ഖിയാമത്ത് നാൾ വരെ ഉണ്ടാകുമല്ലോ ഈ തർക്ക വിഷയം.

    ReplyDelete
  24. https://youtu.be/Iy6-WFhNtKE

    ReplyDelete
  25. സമസ്ത ക്കാരുടെ വാദത്തിൽ നിന്ന് ഹദീസിലുള്ള 8 തറാവീഹ് ഇസ് ലാമിക വിരുദ്ധവും ഹദീസിലില്ലാത്തത് വിധേയവുമെന്നാണ് വാദം 8 നെ എതിർക്കരുതല്ലോ ഉമർ (റ) നിസ്ക്കരിച്ചത് മാത്രം ശരിയും നബി (സ) നിസ്ക്കരിച്ചതിനെ തള്ളി പറയുകയും ചെയ്യുക എടോ നിങ്ങൾ ചുന്നീ ചുന്നീ എന്ന് നിങ്ങൾ നടക്കരുത് രണ്ടും അംഗീകരിക്കണം

    ReplyDelete
  26. ഞാൻ വലിയ അറിവുള്ള അവളൊന്നു മല്ല എങ്കിലും പറയട്ടെ സൂറത്തുൽ കാഫിറൂൻ അർഥം അറിഞ്ഞു ഓതുന്നത് നല്ലാണ്

    ReplyDelete
  27. ഞാൻ വലിയ അറിവുള്ള അവളൊന്നു മല്ല എങ്കിലും പറയട്ടെ സൂറത്തുൽ കാഫിറൂൻ അർഥം അറിഞ്ഞു ഓതുന്നത് നല്ലാണ്

    ReplyDelete
  28. ഞാൻ വലിയ അറിവുള്ള അവളൊന്നു മല്ല എങ്കിലും പറയട്ടെ സൂറത്തുൽ കാഫിറൂൻ അർഥം അറിഞ്ഞു ഓതുന്നത് നല്ലാണ്

    ReplyDelete
  29. ചിലർ തറാവീഹ് എല്ലാ മാസത്തിലും ഉണ്ടോ എന്നു ചോദിച്ചത് കണ്ടു. തറാവീഹ് എന്ന പദം പ്രവാചകന്റെ കാലത്ത് ഉപയോഗിച്ചിരുന്നില്ല. അത് പില്ക്കാലത്ത് വന്ന വിളിപ്പേര് ആണ്.

    നീണ്ട നിസ്കാരം ആയത് കൊണ്ട് ഇടയില് വിശ്രമിച്ചു കൊണ്ടുള്ള നമസ്കാരം എന്ന അർഥത്തില് ആണ് അങ്ങിനെ വിളിച്ചത്.

    ഇമാം മാലിക്കിന്റെ മൂവത്വ പരിശോധിക്കുക. അതിൽ റമദാനിലെ രാത്രി നമസ്കാരം എന്ന ബാബിന്റെ ലിങ്ക് ഇവിടെ കൊടുക്കുന്നു.

    അതിൽ ഉമര് (റ) ഉബയ് ഇബ്ന് കഅബിനോ(റ)ടും തമീമുദ്ദാരി (റ) നോടും ജനങ്ങള്ക്ക് 11 റകഅതത് ഇമാംആയി നാമസ്കരിക്കാന് പറയുന്നത് കാണുക.

    256 മാലിക്)റ) മുഹമ്മദ് ഇബ്നു യൂസഫിൽ നിന്നും, സാഇബ് ബിൻ യസിദിൽ നിന്നും നിവേദനം: 'ഉമർ ഇബ്നുൽ ഖത്താബ് (റ) ഉബയ് ഇബ്നു കഅബ് , തമീമ്ദ്ദാരി എന്നിവരോട് പതിനൊന്ന് റക്കഅതത് ആളുകൾക്ക് ഇമാം ആയി നിന്ന് നമസ്കരിക്കാന് കല്പിച്ചു. ഓതുന്ന ആൾ നൂറുകണക്കിന് ആയത്ത് (സൂറ ബഖറ പോലെ വലിയ സൂറകൾ) ഓതിയിരുന്നു, നീണ്ട നില്പ് ആയതിനാൽ ഞങ്ങൾ വടികളിൽ ചാരി ആണ് നിന്നിരുന്നത്.. പ്രഭാതത്തിനോട് അടുത്ത് മാത്രമാണ് ഞങ്ങള്ക്ക് പിരിഞ്ഞു പോകാന് കഴിഞ്ഞത്! (മുവത്വ – ഇമാം മാലിക്ക്- ബാബ് റമദാനിലെ രാത്രി നമസ്കാരം )
    256 وَحَدَّثَنِي عَنْ مَالِكٍ ، عَنْ مُحَمَّدِ بْنِ يُوسُفَ ، عَنِ السَّائِبِ بْنِ يَزِيدَ ، أَنَّهُ قَالَ : أَمَرَ عُمَرُ بْنُ الْخَطَّابِ أُبَيَّ بْنَ كَعْبٍ وَتَمِيمًا الدَّارِيَّ أَنْ يَقُومَا لِلنَّاسِ بِإِحْدَى عَشْرَةَ رَكْعَةً * قَالَ : وَقَدْ كَانَ الْقَارِئُ يَقْرَأُ بِالْمِئِينَ ، حَتَّى كُنَّا نَعْتَمِدُ عَلَى الْعِصِيِّ مِنْ طُولِ الْقِيَامِ ، وَمَا كُنَّا نَنْصَرِفُ إِلَّا فِي فُرُوعِ الْفَجْرِ*
    موطأ مالك - كِتَابُ الصَّلَاةِ فِي رَمَضَانَ - بَابُ مَا جَاءَ فِي قِيَامِ رَمَضَانَ
    https://hadithportal.com/index.php?show=bab&bab_id=67&chapter_id=6&book=30&sub_idBab=0&f=66&e=67

    ഈ ലിങ്കില് ഉമര് (റ) കാലത്ത് ജനങ്ങള് 20 റകഅതത് നമസ്കരിച്ചിരുന്നു എന്നു പറയുന്നുണ്ട്. എന്നാല് ഉമര് (റ) അത് ഈമാമിന്റെ കീഴില് 11 റകഅതത് ആക്കി സുന്നത്തിനെ പുനസ്ഥാപിക്കുകയാണ് ചെയ്തത് !

    ReplyDelete