ഇജ്മാഇല്ലാത്ത ഇരുപതും മുപ്പത്താറും

ഇമാം തുര്‍മുദി പറയുന്നു:
 
واختلف اهل العلم فى قيام رمضان فرأى بعضهم أن يصلى إحدى واربعين ركعة مع الوتر وهو قول اهل المدينة والعمل على هذا عندهم بالمدينة - جامع الترمذى 1-99
'ഖിയാമുറമദാനിന്‍റെ (താറാവീഹ്) എണ്ണത്തെ സംബന്ധിച്ച് പണ്ഡിതന്മാര്‍ ഭിന്നഭിപ്രായക്കാരായിരുന്നു. ചിലര്‍ വിത്റ് അടക്കം 41 എന്നഭിപ്രായപ്പെട്ടു. ഇത് മദീനക്കാരുടെ അഭിപ്രായമാണ്. അവരുടെ കര്‍മ്മവും ഇതനുസരിച്ചുതന്നെ.'
 
റക്അത്തുകളുടെ എണ്ണത്തില്‍ എകാഭിപ്രായമില്ല എന്ന ഇമാം തിര്‍മുദിയുടെ വ്യക്തമായ പ്രസ്താവനയാണിത്. ഫത്ഹുല്‍ബാരി 4-ആം വാള്യം 253, 254 പേജുകളില്‍ 11 മുതല്‍ 49 വരെയുള്ള ഭിന്നാഭിപ്രായങ്ങള്‍ നാം കണ്ടുകഴിഞ്ഞതാണല്ലോ. ഇനിയും ശ്രദ്ധിക്കുക:
 
وقد اختلف العلماء فى العدد المستحب فى قيام رمضان على اقوال كثيرة فقيل احدى واربعون وقال الترمذى رأى بعضهم ان يصلى احدى واربعين ركعة مع الوتر ......  وقيل ثمان وثلاثون رواه محمد بن نصر ..... وقيل ست وثلاثون ..... وقيل اربع وثلاثون .... وقيل ثمان وعشرون .... وقيل اربع وعشرون .... قال الأعمش كان يصلى عشرين ركعة ويوتر بثلاث وقيل ست عشرة وهو مروى عن ابن مجلز .... وقيل ثلاث عشرة واختاره محمد بن اسحاق .... وقيل احد عشرة ركعة وهو اختيار مالك لنفسه واختاره ابوبكر بن العربى - عمدة القارى 5-356
 
ഖിയമുറമദാനിന്‍റെ സുന്നത്തായ എണ്ണത്തെക്കുറിച്ച് പണ്ഡിതന്മാര്‍ ഭിന്നിച്ചിരിക്കുന്നു. 41 എന്ന് ചിലര്‍ പറഞ്ഞു. വിത്റ് അടക്കം 41 എന്ന് ചിലരും മറ്റു ചിലര്‍ 38 എന്നും, വേറെ ചിലര്‍ 36 എന്നും, 34 എന്നും 24 എന്നും വിത്റ് അടക്കം 23  എന്നും, 16 എന്നും 13 എന്നും വിത്റ് അടക്കം 11 എന്നും വിവിധ അഭിപ്രായങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്നും ഇമാം മാലിക് സ്വന്തം നമസ്കരിച്ചത് 11 ആയിരുന്നുവെന്നും അബൂബക്കറിബ്നുല്‍ അറബി 11 നെ ബലപ്പെടുത്തിയിട്ടുണ്ടെന്നും ബുഖാരിയുടെ ഒരു വ്യാഖ്യാതാവായ ഇമാം عينى യുടെ عمدة القارى   അഞ്ചാം വാള്യം 356-ആം പേജില്‍ പ്രസ്താവിച്ചിരിക്കുന്നു.

മാവാഹിബുല്ലദുന്നിയ്യായില്‍ ഇമാം ഖസ്ത്തല്ലാനിയും താറാവീഹിന്‍റെ റക്അത്തുകളിലെ എണ്ണത്തിലുള്ള ഭിന്നാഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയധികം ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിട്ടും 20 റക്അത്താണെന്നും, 20ഉം 36ഉം ആണെന്നും ഇജ്മാഅ് ഉണ്ടെന്നും വാദിക്കുന്നത് പരമാബദ്ധമാണ്.
 
 

No comments:

Post a Comment